എക്സൈസ് ഓഫീസ് ഇനി പേപ്പര്‍ രഹിതം: ഇ-ഓഫീസ് ഉദ്ഘാടനം ചെയ്യാന്‍ സിങ്കമെത്തി

കാസര്‍കോട്: (www.kasargodvartha.com 01.04.2019) ഡിവിഷന്‍ എക്സൈസ് ഓഫീസ് ഇനി പേപ്പര്‍ രഹിതമാകും. എക്സൈസ് വകുപ്പിന്റെ ഇ-ഓഫീസ് കളക്ടറേറ്റില്‍ എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്തു. ഇ-ഓഫീസ് സംവിധാനം വരുന്നതോടെ പൊതുജനങ്ങള്‍ക്ക് എക്സൈസ് സേവനങ്ങള്‍ക്ക് ഓഫീസില്‍ നേരിട്ടെത്താതെ ഓണ്‍ലൈനായി അപേക്ഷിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മദ്യ-മയക്കുമരുന്ന് കടത്തിനെതിരെ ജില്ലയില്‍ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ അദ്ദേഹം വിലയിരുത്തി. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ ജേക്കബ് ജോണ്‍, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ മോഹന്‍ കുമാര്‍, എക്സൈസ് സി ഐ മധുസൂദനന്‍പിള്ള തുടങ്ങിയവര്‍ സംബന്ധിച്ചു. ഇ-ഓഫീസ് നിലവില്‍ വന്നതോടെ എല്ലാ ഓഫീസ് രേഖകളും ഇ-ഫയലുകളാക്കി മാറ്റിയായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുക. ഓഫീസിലേക്കെത്തുന്ന പരാതികളും തപാലുകളും ആദ്യം തന്നെ സ്‌കാന്‍ ചെയ്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കമ്പ്യൂട്ടറിലൂടെ കൈമാറിയായിരിക്കും ഇ-ഓഫീസ് സംവിധാനം പ്രവര്‍ത്തിക്കുക. ആയുര്‍വേദ മരുന്നുകളുമായി ബന്ധപ്പെട്ട ലൈസന്‍സ്, ബാര്‍ ലൈസന്‍സ്, പെര്‍മിറ്റ് തുടങ്ങിയവയുള്‍പ്പെടെ 23 സര്‍വീസുകള്‍ക്ക് ഇനി ഓഫീസിലെത്താതെ ഓണ്‍ലൈനായി അപേക്ഷിക്കാം.

കൂടാതെ ലഹരിയുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കാനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. 04994-256728 എന്ന നമ്പറിലാണ് പരാതികള്‍ അറിയിക്കേണ്ടത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Excise, inauguration, Excise E-Office inaugurated in Kasaragod
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?