ബി ജെ പിയുടേത് വിഭജന രാഷ്ട്രീയം മാത്രം; ഇന്ത്യ ഉണ്ടാക്കിയ പ്രശസ്തിയും നേട്ടവുമെല്ലാം അവര്‍ ഇല്ലാതാക്കി; രാജ്യത്തെ സാധാരണക്കാരുടെ കാര്യത്തില്‍ ഒരു താല്‍പര്യവുമില്ലെന്നും വയനാട്ടിലെത്തിയ പ്രിയങ്ക ഗാന്ധി
കല്‍പറ്റ: (www.kvartha.com 20.04.2019) ബി ജെ പിക്കും മോഡി സര്‍ക്കാരിനുമെതിരെ ആഞ്ഞടിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സഹോദരന്‍ രാഹുല്‍ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം വയനാട്ടിലെത്തിയതായിരുന്നു പ്രിയങ്ക . ബി ജെ പിയുടേത് വിഭജന രാഷ്ട്രീയം മാത്രമാണെന്നും ഇന്ത്യ ഉണ്ടാക്കിയ പ്രശസ്തിയും നേട്ടവുമെല്ലാം അവര്‍ ഇല്ലാതാക്കിയെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. രാജ്യത്തെ സാധാരണക്കാരുടെ കാര്യത്തില്‍ ബി ജെ പിക്ക് ഒരു താല്‍പര്യവുമില്ലെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണം കൊണ്ട് ജനങ്ങള്‍ ഒരുപാട് ദുരന്തങ്ങള്‍ അനുഭവിച്ചെന്നും പ്രിയങ്ക പറഞ്ഞു.
എന്നാല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ കര്‍ഷകര്‍ക്കും ആദിവാസികള്‍ക്കും നല്‍കിയ വാഗ്ദാനം നിറവേറ്റും. കര്‍ഷകരെ മോഡി സര്‍ക്കാര്‍ വഞ്ചിച്ചിരിക്കുകയാണ്. മോഡി സര്‍ക്കാര്‍ നിലകൊള്ളുന്നത് തന്നെ രാജ്യത്തെ ചില വ്യക്തികള്‍ക്കുവേണ്ടിയാണെന്നും മാനന്തവാടിയിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രിയങ്ക പറഞ്ഞു.
പ്രിയങ്കയുടെ പ്രസംഗം;
അഞ്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു സര്‍ക്കാര്‍ വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. ഇന്ത്യയിലെ ജനങ്ങള്‍ ബിജെപി സര്‍ക്കാരില്‍ വിശ്വാസവും പ്രതീക്ഷയും വച്ചുപുലര്‍ത്തി. ആ സര്‍ക്കാര്‍, അധികാരത്തിലെത്തിയപ്പോള്‍ തന്നെ ജനങ്ങളുടെ വിശ്വാസം തകര്‍ക്കാന്‍ ആരംഭിച്ചു. അധികാരം അവര്‍ക്കാണെന്നും ജനങ്ങളില്‍ അല്ലെന്നും അവര്‍ വിശ്വസിച്ചു. തെരഞ്ഞെടുപ്പിന് മുന്‍പ് എല്ലാവരുടെയും അക്കൗണ്ടുകളില്‍ 15 ലക്ഷം നിക്ഷേപിക്കുമെന്നു പറഞ്ഞ അവര്‍ അത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നു തുറന്നുപറഞ്ഞുവെന്നും പ്രിയങ്ക പറഞ്ഞു.
സഹോദരന്‍ രാഹുലിന് വേണ്ടി വോട്ടുതേടാനായി ശനിയാഴ്ച രാവിലെയാണ് പ്രിയങ്ക കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയത്. തുടര്‍ന്ന് ഹെലികോപ്ടര്‍ മാര്‍ഗമാണ് മാനന്തവാടിയില്‍ എത്തിയത്. പൊതുസമ്മേളനത്തിനുശേഷം പുല്‍പള്ളിയില്‍ നടക്കുന്ന കര്‍ഷകസംഗമത്തിലും പ്രിയങ്ക പങ്കെടുക്കുന്നുണ്ട്.
പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍ വി.വി. വസന്തകുമാറിന്റെ തൃക്കൈപ്പറ്റയിലെ തറവാട്ടുവീട്ടില്‍ കുടുംബാംഗങ്ങളുമായും പ്രിയങ്ക കൂടിക്കാഴ്ച നടത്തും. രണ്ടുമണിക്ക് നിലമ്പൂരിലും 3.40ന് അരീക്കോടും നടക്കുന്ന പൊതുസമ്മേളനങ്ങളിലും പ്രിയങ്കാ ഗാന്ധി പങ്കെടുക്കുന്നുണ്ട്.
രാത്രി വൈത്തിരിയിലെ റിസോര്‍ട്ടില്‍ തങ്ങുന്ന പ്രിയങ്ക ഞായറാഴ്ച തിരിച്ചുപോകുമെന്ന് കെപിസിസി നേതൃത്വം അറിയിച്ചു. വൈത്തിരിയില്‍ മാവോയിസ്റ്റ് വെടിവയ്പുണ്ടായ സാഹചര്യത്തില്‍ കോഴിക്കോട്ടെ റിസോര്‍ട്ടിലും പ്രിയങ്കയ്ക്കു താമസസൗകര്യം പരിഗണിക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Priyanka Gandhi in Wayanad, Wayanadu, News, Politics, Lok Sabha, Election, Criticism, Priyanka Gandhi, Prime Minister, Narendra Modi, BJP, Congress, Kerala.

Powered by Info News For You

Comments
Post a Comment