ചൂരിക്കാര്‍ പറയുന്നു, റോഡില്ലെങ്കില്‍ വോട്ടില്ല; പറഞ്ഞുപറ്റിച്ചതായും നാട്ടുകാര്‍
കാസര്‍കോട്: (www.kasargodvartha.com 08.04.2019) ചൂരിക്കാര്‍ പറയുകയാണ്, റോഡില്ലെങ്കില്‍ ഇനി വോട്ടില്ല. ചൂരി തൈവളപ്പിലെ 20 ഓളം കുടുംബങ്ങളാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് നല്‍കില്ലെന്ന് പറയുന്നത്. 20 വര്‍ഷം പഴക്കമുള്ള പൊതു വഴിയെ അവഗണിച്ച് പുതുതായി വന്ന നാലു വീടുകളുള്ള വഴിയിലേക്ക് കോണ്‍ക്രീറ്റ് റോഡ് അനുവദിച്ചിരുന്നു. ഇതിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തു വന്നതോടെ അടുത്ത ഘട്ടത്തില്‍ കോണ്‍ക്രീറ്റ് റോഡ് അനുവദിക്കാമെന്നേറ്റിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വാഗ്ദാനങ്ങള്‍ കടലാസിലൊതുങ്ങിയതോടെയാണ് ഇവര്‍ വോട്ട് നല്‍കില്ലെന്ന് പ്രഖ്യാപിക്കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് കോണ്‍ക്രീറ്റ് റോഡിന് അനുവദിച്ച എട്ടു ലക്ഷം രൂപയുടെ പ്രവൃത്തി പാതിവഴിയില്‍ നിന്നും നാലു വീട്ടുകാര്‍ക്ക് മാത്രമായി മറ്റൊരു വഴിയിലൂടെ വഴി തിരിച്ചുവിടുകയായിരുന്നു. ചില വ്യക്തികളുടെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് വഴങ്ങുകയായിരുന്നുവെന്നാണ് നാട്ടുകാരുടെ ആക്ഷേപം. സ്ത്രീകള്‍ അടക്കമുള്ള നാട്ടുകാര്‍ എം എല്‍ എയെ സമീപിക്കുകയും പ്രശ്‌നം പരിഹരിക്കാമെന്ന് എം എല്‍ എ ഉറപ്പ് നല്‍കുകയും ചെയ്തിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഇതിനാലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
എന്നാല്‍ വര്‍ഷം ഒരുപാട് കഴിഞ്ഞിട്ടും എം എല്‍ എ വാക്ക് പാലിച്ചില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. 22 വീടുകളുടെ മുന്നിലൂടെ കടന്നു പോകേണ്ട കോണ്‍ക്രീറ്റ് റോഡ് ചില തല്‍പ്പര കക്ഷികളുടെ സമ്മര്‍ദം കാരണം നാലു വീടുകളുള്ള വഴിയിലേക്ക് മാറ്റുകയായിരുന്നു. മഴക്കാലത്ത് ചൂരി പ്രദേശത്തെ മുഴുവന്‍ വെള്ളവും ഇതു വഴിയാണ് ഒഴുകി പോകുന്നത്. മഴ വെള്ളം ഒഴുകി മണ്ണിട്ട റോഡുകള്‍ തകര്‍ന്ന് പോവുകയാണ് ചെയ്യുന്നത്. നാട്ടുകാരുടെ ആവശ്യങ്ങളോട് മുഖം തിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇത്തവണ വോട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Choori, Top-Headlines, Road, No Road in Choori; Natives in protest
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment