വയനാട്ടില്‍ കുരങ്ങ് പനി ബാധിച്ച് ഒരാള്‍ മരിച്ചു
വയനാട്: (www.kvartha.com 29.04.2019) വയനാട്ടില്‍ കുരങ്ങ് പനി ബാധിച്ച് ഒരാള്‍ മരിച്ചു. തിരുനെല്ലി അപ്പപ്പാറ സ്വദേശിയാണ് മരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കര്‍ണാടകയില്‍ ജോലിക്ക് പോയപ്പോഴാണ് ഇയാള്‍ക്ക് കുരങ്ങുപനി പിടിച്ചതെന്നും ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു.
ജില്ലയില്‍ നേരത്തേയും കുരങ്ങുപനി മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതുവരെ ആറോളം പേര്‍ക്ക് പനി സ്ഥിരീകരിച്ചിട്ടുണ്ട്.
വിറയലോടെയുള്ള കടുത്തപനി, തലവേദന, ക്ഷീണം, തളര്‍ച്ച, പേശീവേദന, വയറുവേദന, വയറിളക്കം, ഛര്‍ദി എന്നിവയാണ് രോഗലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ നീണ്ടുനിന്നാല്‍ മസ്തിഷ്‌ക ജ്വരത്തിന് സമാനമായ ലക്ഷണങ്ങള്‍ പ്രകടമാകാം. ഡെങ്കിപ്പനിപോലെ രക്തസ്രാവമുണ്ടാകാനുള്ള സാധ്യതയുമുണ്ട്.
രോഗലക്ഷണമനുസരിച്ചാണ് ചികിത്സ. രക്തസമ്മര്‍ദം താഴുകയോ രക്തസ്രാവം ഉണ്ടാവുകയോ ചെയ്താല്‍ ഡ്രിപ്പ്, രക്തം എന്നിവ കയറ്റേണ്ടിവരും. കുരങ്ങുപനിക്കെതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് നിലവിലുണ്ട്. ഇന്ത്യയില്‍ ഏകദേശം 500പേര്‍ക്ക് പ്രതിവര്‍ഷം ഈ പനി ബാധിക്കുന്നു. പനിബാധിച്ച 2-10 ശതമാനം പേര്‍ മരിക്കുന്നു.
എന്താണ് കുരങ്ങുപനി? എങ്ങനെ പകരുന്നു?
ഡെങ്കിപ്പനിയുണ്ടാക്കുന്ന വൈറസ് ഉള്‍പ്പെടുന്ന ഗ്രൂപ്പിലുള്ള ഒരു വൈറസാണ് കൈസാനര്‍ ഫോറസ്റ്റ് ഡിസീസ് അഥവാ കെ.എഫ്.ഡി. ഉണ്ടാക്കുന്നത്. ആദ്യമായി ഇത് കണ്ടത് 1957 മാര്‍ച്ചില്‍ കര്‍ണാടകയില്‍ ക്യാസനോര്‍ വനത്തിലാണ്.
ആദ്യമായി ഇത് കണ്ടത് കുരങ്ങുകളിലാണ്. അതുകൊണ്ടാണ് ഇത് കുരങ്ങുപനി എന്നറിയപ്പെടുന്നത്. കുരങ്ങനല്ലാതെ മുള്ളന്‍പന്നി, അണ്ണാന്‍, എലി തുടങ്ങിയവയിലും ഈ പനി കാണാറുണ്ട്. അസുഖം ബാധിച്ച ഈ മൃഗങ്ങളെ കടിച്ച ചെള്ള് (hemophysalis spingera) കടിക്കുമ്പോഴാണ് മനുഷ്യന് ഈ അസുഖം ഉണ്ടാവുന്നത്. ഇതൊരിക്കലും ഒരു മനുഷ്യനില്‍നിന്ന് മറ്റൊരു മനുഷ്യനിലേക്ക് പകരുന്നില്ല.
രോഗം പടരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
രോഗം പടരുന്ന ഇടങ്ങളില്‍ കാടുമായിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. കുരങ്ങുകള്‍ ചത്തുകിടക്കുന്ന സ്ഥലങ്ങളില്‍ 50-60 മീറ്റര്‍ ചുറ്റളവില്‍ ചെള്ളുകളെ കൊല്ലുന്ന കീടനാശിനി ഉപയോഗിക്കുക. വ്യക്തിശുചിത്വം ഉറപ്പാക്കുക. ശരീരം കഴിവതും മൂടുന്ന വസ്ത്രം ധരിക്കുക. മൃഗരോഗവിദഗ്ധര്‍ പ്രത്യേകശ്രദ്ധ പാലിക്കേണ്ടിവരും. രോഗബാധ സാധ്യതയുള്ള സ്ഥലങ്ങളില്‍ കീടങ്ങളെ അകറ്റുന്ന ലേപനങ്ങള്‍ ഉപയോഗിക്കുക. രോഗംവരാന്‍ സാധ്യതയുള്ളവര്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നടത്തുക.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Monkey fever case confirmed in Wayanad; One death, Wayanad, News, Health, Health & Fitness, Obituary, Death, Hospital, Treatment, Kerala.

Powered by Info News For You

Comments
Post a Comment