തനിക്കെതിരെ മോശം പരാമര്‍ശം നടത്തിയ എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവനെതിരെ നിയമനടപടിക്കൊരുങ്ങി ആലത്തൂര്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്; നവോത്ഥാനക്കാര്‍ ഇങ്ങനെ പെരുമാറരുത്; തനിക്കും അച്ഛനും അമ്മയും ഉണ്ട്

ആലത്തൂര്‍: (www.kvartha.com 02.04.2019) പ്രചാരണവേളയില്‍ തനിക്കെതിരെ മോശം പരാമര്‍ശം നടത്തിയ എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവനെതിരെ നിയമനടപടിക്കൊരുങ്ങി ആലത്തൂര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. തനിക്കും അച്ഛനും അമ്മയും കുടുംബവുമുണ്ടെന്ന് ഓര്‍ക്കണമായിരുന്നു. ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്താണ് പൊതുരംഗത്ത് നിലനില്‍ക്കുന്നത്. ആശയപരമായ യുദ്ധമാണ് നടക്കുന്നത്, അതിനിടയിലേക്ക് വ്യക്തിഹത്യ നടത്തേണ്ട ആവശ്യമില്ലായിരുന്നുവെന്നും രമ്യ വ്യക്തമാക്കി.

എല്‍.ഡി.എഫ് സര്‍ക്കാര്‍ മുന്നോട്ട് വച്ച പ്രധാന ആശയമാണ് സ്ത്രീ സുരക്ഷ. നവോത്ഥാന മുദ്രാവാക്യമുയര്‍ത്തുന്നവര്‍ സ്ത്രീകളോട് ഇങ്ങനെയല്ല പെരുമാറേണ്ടത്. നവോത്ഥാനത്തിന്റെ പേരില്‍ വനിതാമതില്‍ നടത്തിയ സാഹചര്യത്തില്‍ ദളിത് വിഭാഗത്തില്‍ പെട്ട ഒരാള്‍ക്കെതിരെ പ്രത്യേകിച്ചും സ്ഥാനാര്‍ത്ഥിയായിരിക്കുന്ന ഒരാളെ ഇത്തരത്തില്‍ അപമാനിക്കരുതായിരുന്നു. എനിക്ക് അമ്മയുണ്ട്, അച്ഛനുണ്ട് അവരെല്ലാം ഇതെല്ലാം നോക്കി കാണുന്നുണ്ട്. എന്റെ പ്രദേശത്തുള്ള ഇടത് നേതാക്കന്മാരോട് അവര്‍ക്ക് അന്വേഷിക്കാമായിരുന്നു ഞാന്‍ എങ്ങനെയാണെന്ന് രമ്യ പറഞ്ഞു.

Kerala CPI(M) leader A Vijayaraghavan in trouble over sexist remarks against Congress candidate, Election, Lok Sabha, Controversy, News, Politics, Allegation, Congress, CPM, Complaint, Kerala, Trending, Religion

സ്ത്രീ സുരക്ഷയ്ക്കു ഏറെ പ്രാധാന്യം നല്‍കുന്ന മുഖ്യമന്ത്രിയാണ് ഇവിടെയുള്ളത്. താന്‍ എങ്ങനെയുള്ള വ്യക്തിയാണെന്ന് ആലത്തൂര്‍ ജനതയ്ക്കറിയാം. തെരഞ്ഞെടുപ്പിന്റെ വേളയില്‍ ഇത്തരത്തിലുള്ള പരാമര്‍ശം വേണ്ടിയിരുന്നില്ല. നവേത്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ വ്യക്തിഹത്യ നടത്തരുതായിരുന്നു. ഉത്തരവാദിത്തപ്പെട്ട ഒരു മുന്നണി ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയത് വേദനയുണ്ടാക്കുന്നുണ്ടെന്നും രമ്യ ഹരിദാസ് വ്യക്തമാക്കി.

എത്ര പ്രതിസന്ധിയുണ്ടായാലും തളരില്ലെന്നും ആലത്തൂരില്‍ ജയിക്കുമെന്നും രമ്യ മാധ്യമങ്ങളോടു പറഞ്ഞു. അതേസമയം, രമ്യ ഹരിദാസിനെതിരായ വിജയരാഘവന്റെ പരാമര്‍ശം തെരഞ്ഞെടുപ്പില്‍ പ്രചാരണവിഷയമാക്കുന്നതിനാണു യുഡിഎഫിന്റെ തീരുമാനം. തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുന്നതുള്‍പ്പടെയുള്ള കാര്യങ്ങളും ആലോചിക്കുന്നുണ്ട്.

Kerala CPI(M) leader A Vijayaraghavan in trouble over sexist remarks against Congress candidate, Election, Lok Sabha, Controversy, News, Politics, Allegation, Congress, CPM, Complaint, Kerala, Trending, Religion

ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുകയാണ്. ഉച്ചയോട് കൂടി പോലീസില്‍ പരാതി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ഇത്തരത്തില്‍ മോശം പരാമര്‍ശം നടത്തുന്നവരില്‍ അവസാനത്തെ ആളായിരിക്കണം ഞാന്‍. പിന്നോക്ക ജാതി വിഭാഗങ്ങളില്‍ നിന്ന് ഇനിയും ഒരുപാട് പേര്‍ മുന്നോട്ട് വരേണ്ടതുണ്ടെന്നും രമ്യ പറഞ്ഞു.

തിങ്കളാഴ്ച പൊന്നാനിയില്‍ എല്‍ഡിഎഫ് കണ്‍വന്‍ഷനിടെയാണ് വിജയരാഘവന്‍ രമ്യ ഹരിദാസിനെ അധിക്ഷേപിച്ചത്. ഇടതുമുന്നണി സ്ഥാനാര്‍ഥി പി.വി.അന്‍വറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള പൊതുയോഗത്തില്‍ ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തുന്നതിനു തൊട്ടുമുന്‍പായിരുന്നു പ്രസംഗം.

ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ രമ്യ ഹരിദാസിനെതിരെ പ്രചാരണ വേളയില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ മോശം പരാമര്‍ശം നടത്തിയിരുന്നു . സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതോടെ രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കായിരുന്നു. പാണക്കാട് തങ്ങളെക്കണ്ട് പിന്നെ ഓടിയത് പി.കെ.കുഞ്ഞാലിക്കുട്ടിയെ കാണാനും. ആ പെണ്‍കുട്ടിയുടെ കാര്യം എന്താവുമെന്ന് പറയുന്നില്ലെന്നുമായിരുന്നു വിജയരാഘവന്‍ പറഞ്ഞത്.

രമ്യ ഹരിദാസിന്റെ പേരു പറയാതെ 'ആലത്തൂരിലെ സ്ഥാനാര്‍ഥിയായ പെണ്‍കുട്ടി' എന്ന പേരിലാണ് പരാമര്‍ശം നടത്തിയത്. 'ആലത്തൂരിലെ സ്ഥാനാര്‍ഥി പെണ്‍കുട്ടി, അവര്‍ ആദ്യം പോയി പാണക്കാട് തങ്ങളെക്കണ്ടു. പിന്നെ കുഞ്ഞാലിക്കുട്ടിയെ കണ്ടു. അതോടുകൂടി ആ കുട്ടിയുടെ കാര്യം എന്താകുമെന്ന് എനിക്ക് പറയാന്‍ വയ്യ. അതു പോയിട്ടുണ്ട്' എന്നായിരുന്നു വിജയരാഘവന്‍ പറഞ്ഞത്.

അതിനിടെ സ്ത്രീത്വത്തെ അവഹേളിച്ച വിജയരാഘവനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിലും മറ്റും പ്രതിഷേധം ശക്തമായി. ഇതോടെ താന്‍ മോശമായി ഒന്നും വിചാരിച്ചിട്ടില്ലെന്നും അങ്ങനെയൊന്നും ഉദ്ദേശിച്ചല്ല സംസാരിച്ചതെന്നും വിജയരാഘവന്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala CPI(M) leader A Vijayaraghavan in trouble over sexist remarks against Congress candidate, Election, Lok Sabha, Controversy, News, Politics, Allegation, Congress, CPM, Complaint, Kerala, Trending, Religion.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?