ടിക് ടോക്ക് നിരോധനം: ആപ്പ് പൂര്‍ണമായും നീക്കി ഗൂഗിള്‍


ഇ-ടെക് (www.evisionnews.co): ടിക് ടോക്ക് ആപ്പ് പൂര്‍ണമായും ഒഴിവാക്കി ഗൂഗിള്‍. ടിക് ടോക് നിരോധിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിക്ക് ശേഷമാണ് ഗൂഗിള്‍ ആപ്പ് നീക്കം ചെയ്തത്. ഏപ്രില്‍ മൂന്നിനായിരുന്നു കേന്ദ്ര സര്‍ക്കാരിനോട് ആപ്പ് നിരോധിക്കാന്‍ മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടത്. കുട്ടികളില്‍ അശ്ലീലത പ്രചരിപ്പിക്കാന്‍ കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആപ്പ് നിരോധിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. 

കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഗൂഗിളിനും ആപ്പിളിനും കത്തയച്ചിരുന്നു. ഇന്നലെ മുതല്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ആപ്പ് ലഭ്യമല്ല. ചൈനീസ് കമ്പനി ബൈറ്റ്ഡാന്‍സ് ടെക്നോളജി പുതിയ തീരുമാനത്തില്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്. കേസ് വരുന്ന 24ന് വീണ്ടും പരിഗണിക്കും.രാജ്യത്ത് 30 കോടി അംഗങ്ങളായിട്ടുള്ള ആപ്ലിക്കേഷനാണ് ടിക് ടോക്.


















Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?