ഹസന്‍ മുക്കുന്നോത്തിന് ദുബൈ കെ.എം.സി.സിയുടെ പാരിതോഷികം


ദുബൈ (www.evisionnews.co): നവജാത ശിശുവിനെ മംഗലാപുരം ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയില്‍ നിന്നും അഞ്ചര മണിക്കൂറില്‍ എറണാകുളം അമൃത ഹോസ്പിറ്റലിലേക്ക് എത്തിച്ച ആംബുലന്‍സ് ഡ്രൈവര്‍ മുക്കുന്നോത്ത് ഹസന് ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി പാരിതോഷികം നല്‍കി ആദരിക്കും.

സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി ഒരു കുരുന്നു ജീവനെ കാക്കാനുള്ള വ്യഗ്രതയും ജാഗ്രതയുമാണ് ഈ ദൗത്യം ഏറ്റെടുക്കാന്‍ അദ്ദേഹത്തിന് പ്രചോദനം. ആത്മധൈര്യവും നിശ്ചയ ദാര്‍ഡ്യവുമാണ് റെക്കാര്‍ഡ് വേഗത്തില്‍ ലക്ഷ്യ സ്ഥാനത്തെത്താന്‍ അദ്ദേഹത്തിന് സാധിച്ചത്. ഉറവ വറ്റാത്ത ഇത്തരം നന്‍മകള്‍ കാണുംബോള്‍ നമ്മുടെ നാടിനേയോര്‍ത്ത് അഭിമാനം കൊള്ളുകയാണ് പ്രവാസലോകം.

ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. ഓഫീഷ്യല്‍ ഭാരവാഹികളായ ട്രഷറര്‍ ടി.ആര്‍ ഹനീഫ്, വൈസ് പ്രസിഡന്റുമാരായ മഹമൂദ് ഹാജി പൈവളിഗെ, സി.എച്ച് നൂറുദ്ദീന്‍ കാഞ്ഞങ്ങാട്, എന്‍.സി മുഹമ്മദ്, അഡ്വ. ഇബ്രാഹിം ഖലീല്‍, സലീം ചേരങ്കൈ, യൂസുഫ് മുക്കൂട്, സെക്രട്ടറിമാരായ ഹസൈനാര്‍ ബീജന്തടുക്ക, സലാം തട്ടാന്‍ചേരി, അബ്ബാസ് കളനാട്, ഫൈസല്‍ മുഹ്‌സിന്‍, ഓര്‍ഗ. സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ സംസാരിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?