കള്ളവോട്ട്: പോളിംഗ് ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു: സി.സി.ടി.വി ദൃശ്യത്തില്‍ കണ്ട ശ്യാംകുമാറിന് കലക്ടറുടെ നോട്ടീസ്
കാസര്‍കോട് (www.evisionnews.co): ലോക്‌സഭാ മണ്ഡലത്തിലെ തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ 48-ാം നമ്പര്‍ ബൂത്തില്‍ ഒരു വ്യക്തി രണ്ടു തവണ വോട്ട് ചെയ്തതെന്ന് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായി ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു. ബൂത്തില്‍ വെബ് കാസ്റ്റിംഗ് നടത്തിയ അക്ഷയ സംരംഭകന്‍ കെ. ജിതേഷ്, പ്രിസൈഡിംഗ് ഓഫീസര്‍ ബി.കെ ജയന്തി, ഒന്നാം പോളിംഗ് ഓഫീസര്‍ എം. ഉണ്ണികൃഷ്ണന്‍, രണ്ടാം പോളിംഗ് ഓഫീസര്‍ സി.ബി രത്നാവതി, മൂന്നാം പോളിംഗ് ഓഫീസര്‍ പി. വിറ്റല്‍ദാസ്, ചീമേനി വില്ലേജ് ഓഫീസറും സെക്ടറല്‍ ഓഫീസറുമായ എ.വി സന്തോഷ്, ബൂത്ത് ലെവല്‍ ഓഫീസര്‍ ഭാസ്‌കരന്‍ ടി.വി എന്നിവരുടെ മൊഴിയെടുത്തു.
രണ്ടുതവണ ബൂത്തില്‍ പ്രവേശിച്ചതായി കാണുന്ന ചീമേനി കരക്കാട് സ്വദേശി കെ. ശ്യാംകുമാറിന് സി.ആര്‍.പി.സി 33 വകുപ്പനുസരിച്ച് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് വരണാധികാരിയായ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു മുമ്പാകെ ഹാജരായി വിശദീകരണം നല്‍കുന്നതിനും നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇന്ന് ഹാജരാകാത്ത പക്ഷം അറസ്റ്റ്ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കും. മൊഴിയുടെയും ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
Powered by Info News For You

Comments
Post a Comment