വയനാട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് മാവോയിസ്റ്റ് ഭീഷണി; കൊലപ്പെടുത്താനോ തട്ടിക്കൊണ്ടു പോകാനോ സാധ്യത, സുരക്ഷ ശക്തമാക്കി

കല്‍പ്പറ്റ: (www.kvartha.com 13.04.2019) വയനാട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നതായി പോലീസ് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് അട്ടിമറിക്ക് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഇതേ തുടര്‍ന്ന് മണ്ഡലത്തില്‍ പ്രചാരണം നടത്തുന്ന സ്ഥാനാര്‍ത്ഥികളായ പി.പി സുനീര്‍, തുഷാര്‍ വെള്ളാപ്പള്ളി എന്നിവര്‍ക്ക് ഗണ്‍മാന്‍ ഉള്‍പ്പെടെയുള്ള സുരക്ഷ ശക്തമാക്കി.

വനാതിര്‍ത്തിയില്‍ പര്യടനം നടത്തുന്ന സ്ഥാനാര്‍ത്ഥികളെ കൊലപ്പെടുത്താനോ തട്ടിക്കൊണ്ടു പോകാനോ സാധ്യതയുണ്ടെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്. വയനാട്ടിലെ രണ്ട് സ്ഥാനാര്‍ത്ഥികളെയാണ് മാവോയിസ്റ്റുകള്‍ ലക്ഷ്യം വയ്ക്കുന്നതെന്നും മുന്നറിയിപ്പില്‍ പറയുന്നു. വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ പ്രചാരണം നടത്തുമ്പോള്‍ സ്ഥാനാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പില്‍ പറയുന്നു.

Maoist threat to Wayanad candidates; Gunmen appointed, News, Gun attack, Warning, Report, Police, Congress, BJP, CPM, Kerala, Trending, National

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെയാണ് മണ്ഡലത്തിലെ ഏറ്റവും പ്രമുഖനായ സ്ഥാനാര്‍ത്ഥി. എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയും ഇടതു മുന്നണിയുടെ സ്ഥാനാര്‍ത്ഥി പിപി സുനീറും സജീവ പ്രചാരണവുമായി മുന്നോട്ട് പോവുകയാണ്. രാഹുല്‍ ഗാന്ധിയുടെ അപരന്മാര്‍ ഉള്‍പ്പെടെ 20 പേരാണ് വയനാട്ടില്‍ മത്സരിക്കുന്നത്.

അതേസമയം, വയനാട്ടിലെ കര്‍ഷകര്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് മാവോയിസ്റ്റുകള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ലഘുലേഖ വിതരണം ചെയ്തിരുന്നു. സി.പി.ഐ മാവോയിസ്റ്റ് നാടുകാണി ഏരിയ സമിതിയുടെ പേരില്‍ പുറത്തുവന്ന ലഘുലേഖ കല്‍പ്പറ്റ പ്രസ് ക്ലബില്‍ തപാല്‍മാര്‍ഗമാണ് എത്തിയത്. ഇതോടെ പോലീസും തണ്ടര്‍ ബോള്‍ട്ടും പരിശോധന കര്‍ശനമാക്കി വരികയായിരുന്നു. സുരക്ഷ കര്‍ശനമാക്കിയിട്ടും വീണ്ടും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുന്നത് പോലീസിനെ ആശങ്കയിലാക്കിയിരിക്കുകയാണ്.

മാറിവരുന്ന സര്‍ക്കാരുകള്‍ കര്‍ഷകവിരുദ്ധ നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും അതിനാല്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്നുമാണ് മാവോയിസ്റ്റുകളുടെ ആഹ്വാനം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന മണ്ഡലമായതിനാല്‍ അതീവഗൗരവത്തോടെയാണ് പോലീസ് സംഭവത്തില്‍ അന്വേഷണം നടത്തുന്നത്. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തോടെ ദേശീയ ശ്രദ്ധയാകര്‍ഷിച്ച മണ്ഡലമാണ് വയനാട്.

ആഴ്ചകള്‍ക്ക് മുമ്പ് വയനാട്ടില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതിനുമുമ്പാണ് ലക്കിടിയില്‍ മാവോയിസ്റ്റ് നേതാവ് സി.പി. ജലീലിനെ ഏറ്റുമുട്ടലില്‍ വധിച്ചത്. ഈ സംഭവത്തിനുശേഷം വയനാട്ടില്‍ സുരക്ഷ ശക്തമാക്കിയിരുന്നു.

അതേ സമയം അമേഠിയിലെ റോഡ് ഷോയ്ക്കിടെ രാഹുല്‍ ഗാന്ധിയുടെ നെറ്റിയിലേക്ക് ലേസര്‍ സ്‌നിപര്‍ ഗണിന്റെ രശ്മികള്‍ പതിച്ചെന്ന വാര്‍ത്ത കോണ്‍ഗ്രസ് അണികളെ ആശങ്കയിലാഴ്ത്തിയിരുന്നു. രാഹുല്‍ ഗാന്ധിക്ക് നേരെ വധശ്രമമാണോ നടന്നതെന്ന് സംശയിക്കുന്നതായി കോണ്‍ഗ്രസ് നേതാക്കളും പറഞ്ഞു. എന്നാല്‍ പച്ച വെളിച്ചം എഐസിസി ഫോട്ടോഗ്രാഫറുടെ മൊബൈല്‍ ഫോണില്‍ നിന്ന് വന്നതാണെന്ന് എസ്പിജി ഡയറക്ടര്‍ പിന്നീട് വ്യക്തമാക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Maoist threat to Wayanad candidates; Gunmen appointed, News, Gun attack, Warning, Report, Police, Congress, BJP, CPM, Kerala, Trending, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?