ആ നേരത്തെങ്ങാനും മസൂദ് അസറിനെ ശപിച്ചിരുന്നെങ്കില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഒഴിവാക്കാമായിരുന്നു; താന്‍ ശപിച്ചത് കൊണ്ടാണ് കര്‍ക്കറെ മരിച്ചതെന്ന് പറഞ്ഞ ബിജെപി സ്ഥാനാര്‍ത്ഥിയും മാലേഗാവ് സ്‌ഫോടനക്കേസ് പ്രതിയുമായ സാധ്വി പ്രഗ്യാ സിംഗിനെ ട്രോളി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ദിഗ് വിജയ് സിംഗ്

ഭോപ്പാല്‍: (www.kvartha.com 28.04.2019) താന്‍ ശപിച്ചത് കൊണ്ടാണ് മഹാരാഷ്ട്ര എടിഎസ് തലവന്‍ ഹേമന്ദ് കര്‍ക്കറെ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചതെന്ന് പറഞ്ഞ ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥിയും മാലേഗാവ് സ്‌ഫോടനക്കേസ് പ്രതിയുമായ സാധ്വി പ്രഗ്യാ സിംഗിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവും ഇതേ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ദിഗ് വിജയ് സിംഗ്.

ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ പ്രഗ്യാ സിംഗ് ഠാക്കൂര്‍ ശപിച്ചാല്‍ പിന്നെ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ ആവശ്യമുണ്ടാവില്ലായിരുന്നുവെന്നാണ് ദിഗ് വിജയ് സിംഗിന്റെ പരിഹാസരൂപേണയുള്ള പരാമര്‍ശം. അശോക് ഗാര്‍ഡന്‍സില്‍ നടന്ന റാലിയിലാണ് ബിജെപി സ്ഥാനാര്‍ത്ഥിയും മാലേഗാവ് സ്‌ഫോടനക്കേസ് പ്രതിയുമായ പ്രഗ്യാ സിംഗിനെ ദിഗ് വിജയ് സിംഗ് പരിഹസിച്ചത്.

തന്റെ ശാപം മൂലമാണ് മഹാരാഷ്ട്ര എടിഎസ് തലവന്‍ ഹേമന്ദ് കര്‍ക്കറെ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചതെന്ന് മുമ്പ് പ്രഗ്യാ സിംഗ് ഠാക്കൂര്‍ പറഞ്ഞിരുന്നു. 2008ല്‍ നടന്ന മുംബൈ ഭീകരാക്രമണത്തിലാണ് ഹേമന്ദ് കര്‍ക്കറെ കൊല്ലപ്പെട്ടത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെ ചെറുത്തുതോല്‍പ്പിക്കാന്‍ കരുത്തുള്ള ഒരു സ്ഥാനാര്‍ത്ഥിയെ വേണമെന്ന ബിജെപിയുടെ ഏറെ നാളായുള്ള അന്വേഷണത്തിനൊടുവിലാണ് മാലേഗാവ് സ്‌ഫോടനക്കേസ് പ്രതിയായ സാധ്വി പ്രഗ്യാ സിംഗ് ഠാക്കൂറിനെ അവിടെ സ്ഥാനാര്‍ത്ഥിയാക്കിയത്.



Keywords: India, National, News, Congress, Bhoppal, Madhya pradesh, Election, Trending, No Need For Surgical Strikes Had Pragya Cursed Azhar: Digvijay



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?