തിഹാര്‍ ജയിലില്‍ മുസ്ലിം തടവുകാരന്റെ ദേഹത്ത് പഴുപ്പിച്ച ഇരുമ്പ് കൊണ്ട് 'ഓം' വരച്ചതായി പരാതി

(www.evisionnews.co)  തിഹാര്‍ ജയിലില്‍ മുസ്ലിം തടവുകാരന്റെ ശരീരത്തില്‍ പഴുപ്പിച്ച ഇരുമ്പ് ദണ്ഡ് കൊണ്ട് 'ഓം' വരച്ചതായി ആരോപണം. ആയുധക്കടത്ത് കേസില്‍ തടവില്‍ കഴിയുന്ന ഡല്‍ഹി സ്വദേശി നബീറിന് നേരെയാണ് പഴുപ്പിച്ച ലോഹം കൊണ്ട തിഹാര്‍ ജയിലില്‍ ജീവനക്കാര്‍ ഓം വരച്ചത്. കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കിയപ്പോഴാണ് നബീര്‍ ജയില്‍ സൂപ്രണ്ട് അടക്കമുള്ളവരുടെ പീഡന വിവരം വെളിപ്പെടുത്തിയത്. ഡല്‍ഹിയിലെ കാര്‍കര്‍ദൂമ കോടതിയില്‍ ഷര്‍ട്ട് അഴിച്ച് 'ഓം' എന്ന് ചാപ്പകുത്തിയത് കാട്ടിയ നബീര്‍ ജയില്‍ അധികൃതര്‍ മാരകമായി മര്‍ദ്ദിക്കുകയും പട്ടിണിക്കിടുകയും ചെയ്തതായും ആരോപിച്ചു.

തിഹാര്‍ ജയില്‍ സൂപ്രണ്ട് രാജേഷ് ചൗഹാനെതിരെയാണ് കോടതിയില്‍ പരാതി നല്‍കിയത്. താന്‍ മുസ്ലിം ആണെന്ന് മനസ്സിലാക്കിയതിന് പിന്നാലെയാണ് തന്റെ ശരീരത്തില്‍ സൂപ്രണ്ട് 'ഓം' എന്ന് പച്ച കുത്തിതെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.

ആരോപണം അന്വേഷിക്കാന്‍ മജിസ്‌ട്രേറ്റ് തിഹാര്‍ ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടു. സംഭവത്തില്‍ 24 മണിക്കൂറിനകം മറുപടി നല്‍കാനും നബീറിനെ ജയില്‍ നിന്ന് മാറ്റാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചുവെന്നും നബീറിനെ മറ്റൊരു ജയിലിലേക്ക് മാറ്റിയെന്നും തിഹാര്‍ ജയില്‍ അധികൃതര്‍ അറിയിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?