പ്രവാസികള്‍ക്ക് കുടുംബാംഗങ്ങളെ യുഎഇയിലേക്ക് കൊണ്ടുവരുന്നതിന് പുതിയ ഒരു നിബന്ധന കൂടി
അബുദാബി: (www.kvartha.com 01.04.2019) യുഎഇയിലേക്ക് കുടുംബ വിസ കിട്ടുന്നതിന് വരുമാനം നോക്കണം. ഇതുവരെ പ്രവാസിയുടെ തൊഴിലായിരുന്നു ഇതിനുള്ള അടിസ്ഥാനം. ഞായറാഴ്ച ചേര്‍ന്ന യുഎഇ മന്ത്രിസഭായോഗത്തിലാണ് വിദേശികള്‍ക്ക് കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യുന്നതിനുള്ള വ്യവസ്ഥ ഭേദഗതി ചെയ്തുള്ള നിയമത്തിന് അംഗീകാരം നല്‍കിയത്.
Keywords: Salary will be criterion for acquiring family visa in UAE, Abu Dhabi, News, World, Visa.
ഇനിമുതല്‍ പ്രവാസികള്‍ക്ക് വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കുടുംബാംഗങ്ങളെ യുഎഇയിലേക്ക് കൊണ്ടുവരാം. എന്നാല്‍ ചുരുങ്ങിയ വരുമാനപരിധി എത്രയാണെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല. പുതിയ നിയമഭേദഗതി യുഎഇയില്‍ താമസിക്കുന്ന വിദേശികളുടെ കുടുംബസുരക്ഷ ഉറപ്പുവരുത്തുന്നതാണെന്നാണ് മന്ത്രിസഭയുടെ ജനറല്‍ സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ വിശദീകരിച്ചത്.
വിദേശികള്‍ക്ക് നല്ല തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും മികച്ച വ്യക്തിജീവിതവും ഉറപ്പിക്കാനും ഭേദഗതി ഉപകരിക്കും. അതേസമയം വിദേശികളുടെ കുടുംബാംഗങ്ങള്‍ക്ക് യുഎഇയില്‍ ജോലി കണ്ടെത്താന്‍ കൂടുതല്‍ അവസരങ്ങളും ഉണ്ടാകും.
Keywords: Salary will be criterion for acquiring family visa in UAE, Abu Dhabi, News, World, Visa.
Powered by Info News For You

Comments
Post a Comment