'കൊല്ലട'യുടെ ക്രൂരതയുണ്ടാവില്ല, സുഖമായി ബംഗളൂരുവിലെത്താം; ബംഗളുരുവിലേക്ക് കേരളത്തില്‍ നിന്ന് പുതിയ ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ചു

കൊച്ചി: (www.kvartha.com 26.04.2019) ബെംഗളുരുവിലേക്ക് കേരളത്തില്‍ നിന്ന് പുതിയ ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ചു. തിരുവനന്തപുരത്തു നിന്ന് ബെംഗളൂരുവിലെ കൃഷ്ണരാജപുരത്തേക്കും തരിച്ചുമാണ് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍്വീസ് നടത്തുക. ഏപ്രില്‍ 28 മുതല്‍ ജൂണ്‍ 30 വരെയാണ് സ്‌പെഷല്‍ സര്‍വീസ്.

കൊച്ചുവേളിയില്‍ നിന്ന് ഞായറാഴ്ച വൈകീട്ട് അഞ്ചിന് പുറപ്പെടുന്ന സുവിധ ട്രെയിന്‍ (82644) പിറ്റേ ദിവസം രാവിലെ 8.40 ന് കൃഷ്ണരാജപുരത്ത് എത്തിച്ചേരും. തിരിച്ച് തിങ്കളാഴ്ച ഉച്ചയ്ക്കു രണ്ട് മണിക്ക് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ ആറിന് കൊച്ചുവേളിയിലെത്തും.
Kochi, Kerala, Bangalore, Train, Special train service to Bengaluru from TVM

കൊല്ലം (5.52), കായംകുളം (6.38), കോട്ടയം (8.07), എറണാകുളം (9.20), തൃശൂര്‍ (10.42), പാലക്കാട് (12.05), കോയമ്പത്തൂര്‍ (1.20), ഈറോഡ് (3.10), ബംഗാരപേട്ട് (7.38), വൈറ്റ്ഫീല്‍ഡ് (8.29) എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകളുള്ളത്. എട്ട് സ്ലീപ്പര്‍ ക്ലാസുകളും, രണ്ട് തേഡ് എസി, രണ്ട് ജനറല്‍ എന്നിങ്ങനെയാണ് ട്രെയിനിലുണ്ടാകുക.

ബെംഗളൂരുവിലേക്കുള്ള ട്രെയിന്‍ സര്‍വീസ് നേരത്തെ തന്നെ പലതവണ കേരളം ആവശ്യപ്പെടുന്നുണ്ടെങ്കിലും റെയില്‍വെ അനുവദിച്ചിരുന്നില്ല. ബെംഗളൂരുവിലേക്കുള്ള കല്ലട ബസ് യാത്രക്കാരെ പീഡിപ്പിക്കുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് താല്‍ക്കാലികമായെങ്കിലും പുതിയ സര്‍വീസ് അനുവദിച്ചത്. പിന്നീട് സ്ഥിരം ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതിനെ കുറിച്ച് ആരായും. താല്‍ക്കാലിക സര്‍വീസാണെങ്കിലും കൊച്ചുവേളിയില്‍നിന്നു ബാനസവാടിയിലേക്കുള്ള ഹംസഫര്‍ എക്‌സ്പ്രസ് ഞായറാഴ്ച സര്‍വീസ് നടത്താനുള്ള സാധ്യതയും റെയില്‍വേ പരിശോധിക്കുന്നുണ്ട്. ആഴ്ചയില്‍ മൂന്നു ദിവസം ഹംസഫര്‍ എക്‌സപ്രസ് ഓടിക്കുന്നതിനോടു ദക്ഷിണ പശ്ചിമ റെയില്‍വേയ്ക്കും എതിര്‍പ്പില്ലെന്നാണു സൂചന.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kochi, Kerala, Bangalore, Train, Special train service to Bengaluru from TVM 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?