റസല്‍ കൊടുങ്കാറ്റ്; കൊല്‍ക്കത്ത വിജയവഴിയില്‍; ഹാര്‍ദ്ദിക്കിന്റെ വെടിക്കെട്ട് പാഴായി
കൊല്‍ക്കത്ത: (www.kvartha.com 29.04.2019) തുടര്‍ച്ചയായ ആറു പരാജയങ്ങള്‍ക്കു ശേഷം കൊല്‍ക്കത്ത നൈറ്റ്‌റൈഡേര്‍സ് വിജയവഴിയില്‍. മുംബൈയെ 34 റണ്‍സിന് തോല്‍പിച്ചാണ് കൊല്‍ക്കത്ത വിജയവഴിയില്‍ തിരിച്ചെത്തിയത്.
ആദ്യം ബാറ്റുചെയ്ത കൊല്‍ക്കത്ത രണ്ട് വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത 232 കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയപ്പോള്‍ തന്നെ മുംബൈ പരാജയം മണത്തിരുന്നു. കൊല്‍ക്കത്തയ്ക്കു വേണ്ടി ഗില്ലും ലിന്നും റസലും അര്‍ധ സെഞ്ചുറി നേടി. 40 പന്തില്‍ നാല് ബൗണ്ടറികളും എട്ട് കൂറ്റന്‍ സിക്‌സുകളും പായിച്ച് 80 റണ്‍സുമായി പുറത്താകാതെ നിന്ന റസലാണ് ടോപ്‌സ്‌കോറര്‍.
മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ പൊരുതിക്കളിച്ചെങ്കിലും 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെടുക്കാനെ സാധിച്ചുള്ളു. 34 പന്തില്‍ ആറ് ബൗണ്ടറികളും ഒമ്പത് സിക്‌സുകളും ഉള്‍പ്പെടെ 91 റണ്‍സ് നേടിയ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് മുംബൈയുടെ തോല്‍വി ഭാരം കുറച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Sports, Cricket, News, Kolkata Knight Riders, Mumbai Indians, IPL, Kolkata, IPL; KKR Defeated MI

Powered by Info News For You

Comments
Post a Comment