രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ധീരരക്തസാക്ഷികളെയും വെറുതെവിടാതെ സംഘ്പരിവാര്‍; 'ഹേമന്ത് കര്‍ക്കരെ കൊല്ലപ്പെട്ടത് തന്റെ ശാപംകൊണ്ട്'; വീരമൃത്യു വരിച്ച ധീരനെ അപമാനിച്ചതില്‍ ഭീകരാക്രമണ കേസ് പ്രതിയും ബിജെപി സ്ഥാനാര്‍ഥിയുമായ പ്രജ്ഞാ സിങ്ങ് ഠാക്കൂറിനെതിരെ വ്യാപക പ്രതിഷേധം; പ്രതികരണവുമായി ഐപിഎസ് അസോസിയേഷനും
മുംബൈ: (www.kvartha.com 20.04.2019) മഹാരാഷ്ട്ര എടിഎസ് തലവനായിരുന്ന ഹേമന്ത് കര്‍ക്കരെ കൊല്ലപ്പെട്ടത് തന്റെ ശാപം കൊണ്ടായിരുന്നുവെന്ന് മാലേഗാവ് ഭീകരാക്രമണക്കേസ് പ്രതിയും ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ഥിയുമായ പ്രജ്ഞാ സിങ്ങ് ഠാക്കൂര്‍. ഭോപ്പാലില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവേയാണ് പ്രജ്ഞാ സിങ്ങിന്റെ പ്രസ്താവന.
കേസില്‍ തെളിവുകളൊന്നുമില്ലെങ്കില്‍ തന്നെ വിട്ടയക്കണമെന്ന് കര്‍ക്കരെയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രജ്ഞാ സിങ്ങിനെതിരെ തെളിവുകിട്ടാന്‍ എന്തും ചെയ്യുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അങ്ങനെയാണെങ്കില്‍ താങ്കള്‍ പോകുമെന്ന് ഞാന്‍ പറഞ്ഞു. അതിന് പിന്നാലെയാണ് കര്‍ക്കരെ കൊല്ലപ്പെടുന്നത്. അദ്ദേഹം രാജ്യത്തിനു മതത്തിനും എതിരായിരുന്നു. തന്നെ എതിര്‍ത്തതോടെ കര്‍ക്കരെയുടെ ശകുനം മോശമായി. അദ്ദേഹത്തിന്റെ മരണത്തിലാണ് അത് കലാശിച്ചത്. പ്രജ്ഞാ സിങ്ങ് പറഞ്ഞു.
പ്രജ്ഞാ സിങ്ങിന്റെ വാക്കുകള്‍ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പുപറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രജ്ഞാ സിങ്ങിന്റെ പ്രസ്താവനയ്‌ക്കെതിരെ ഐപിഎസ് അസോസിയേഷനും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രസ്താവനയില്‍ പ്രതിഷേധിക്കുന്നുവെന്നും ഞങ്ങളുടെ രക്തസാക്ഷികളെ ബഹുമാനിക്കണമെന്നും ഐപിഎസ് അസോസിയേഷന്‍ ട്വിറ്ററില്‍ കുറിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Maharashtra, Mumbai, Madhya pradesh, News, BJP, Trending, Election, Politics, IPS Officer, Murder, Curse, Hemant Karkare died because of my curse: Pragya Singh Takur

Powered by Info News For You

Comments
Post a Comment