ബൈക്കില്‍ കാറിടിച്ച് കോളജ് അധ്യാപകന് ഗുരുതരം

കാഞ്ഞങ്ങാട്: (www.kasargodvartha.com 13.04.2019) ബൈക്കില്‍ കാറിടിച്ച് കോളജ് അധ്യാപകന് ഗുരുതരമായി പരിക്കേറ്റു. കയ്യൂര്‍ സ്വദേശിയും കോട്ടപ്പാറ മലബാര്‍ എഞ്ചിനീയറിംഗ് കോളജില്‍ അധ്യാപകനുമായ പി വി രഞ്ജിത്ത് കുമാറി(33)നാണ് പരിക്കേറ്റത്.

ആനന്ദാശ്രമം മില്‍മക്ക് സമീപം വെച്ചാണ് അപകടമുണ്ടായത്. രഞ്ജിത്ത് ഓടിച്ചിരുന്ന കെ എല്‍ 60 എല്‍ 2342 നമ്പര്‍ ബുള്ളറ്റില്‍ എതിരെ നിന്നും വരികയായിരുന്ന കെ എല്‍ 60 എം 4786 നമ്പര്‍ കാറിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ രഞ്ജിത്തിനെ ഓടിക്കൂടിയ നാട്ടുകാരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, Teacher, Accident, College teacher injured in accident
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?