'നമുക്ക് നടക്കാം കൊല്ലത്തിനൊപ്പം'; ലോകാരോഗ്യദിനത്തില്‍ വ്യത്യസ്ത പ്രചരണവുമായി കൊല്ലം പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ എന്‍ ബാലഗോപാല്‍
കൊല്ലം: (www.kvartha.com 10.04.2019) ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തതോടെ വ്യത്യസ്ത പ്രചരണ മാര്‍ഗങ്ങള്‍ തേടുകയാണ് സ്ഥാനാര്‍ത്ഥികള്‍. പ്രചരണത്തില്‍ വ്യത്യസ്തത പുലര്‍ത്തി പൊതുജനങ്ങളുടെ മനസില്‍ ഇടം നേടാനുള്ള ശ്രമമാണ് എവിടെയും കാണാന്‍ സാധിക്കുക. സാധാരണ വീടുകളിലും കടകളിലും കയറി വോട്ട് ചോദിക്കുന്ന പരമ്പരാഗത രീതിയില്‍ നിന്നും വ്യത്യസ്തമായി പലതരത്തിലുള്ള മാര്‍ഗങ്ങളാണ് സ്വീകരിക്കുന്നത്.
അത്തരം വ്യത്യസ്തമായ ഒരു വഴി സ്വീകരിച്ചിരിക്കുകയാണ് കൊല്ലം ലോക്‌സഭ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ എന്‍ ബാലഗോപാല്‍. ലോകാരോഗ്യദിനത്തിന്റെ ഭാഗമായി 'നമുക്ക് നടക്കാം കൊല്ലത്തിനൊപ്പം' എന്ന സന്ദേശവുമായാണ് സ്ഥാനാര്‍ത്ഥി പ്രചരണം നടത്തിയത്. കൊല്ലം വാക്കേഴ്‌സ് ക്ലബ് സംഘടിപ്പിച്ച പരിപാടിയിലാണ് ബാലഗോപാലിന്റെ വേറിട്ട പ്രചാരണം.
വെള്ള നിറത്തിലുള്ള ട്രാക് സ്യൂട്ടും ക്യാന്‍വാസും ലോകാരോഗ്യദിന സന്ദേശമെഴുതിയ വെള്ളത്തൊപ്പിയും ധരിച്ചാണ് അദ്ദേഹമെത്തിയത്. തുടര്‍ന്ന് താന്‍ രാജ്യസഭാംഗമായിരുന്നപ്പോള്‍ സ്ഥാപിച്ച ഓപ്പണ്‍ ജിംനേഷ്യത്തില്‍ വ്യായാമം നടത്തുകയും ചെയ്തു. പാര്‍ക്കില്‍ സ്ഥാപിച്ചിരിക്കുന്ന ജിംനേഷ്യത്തിലേക്ക് കൂടുതല്‍ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പതിവ് പ്രഭാത സവാരിക്കാരില്‍ നിന്നും അഭിപ്രായമാരാഞ്ഞു.
പ്രായം കുറഞ്ഞ ഫിഡെ മാസ്റ്റര്‍ ജുബിന്‍ ജിമ്മിക്ക് ഒളിമ്പ്യന്‍ അനില്‍കുമാര്‍ പതാക കൈമാറി പരിപാടി ഉദ്ഘാടനം ചെയ്തു. തുടര്‍ന്നാരംഭിച്ച പ്രഭാത സവാരി ആശ്രാമം മൈതാനം ചുറ്റിയാണ് അഡ്വഞ്ചര്‍ പാര്‍ക്കിലെ ഓപ്പണ്‍ ജിംനേഷ്യത്തിലെത്തിയത്.
ഐഎംഎ ജില്ലാ പ്രസിഡന്റ് ഡോ. ബിജു ബി നെല്‍സണ്‍ ആരോഗ്യദിന സന്ദേശം നല്‍കി. ഹൃദ്രോഗ വിദഗ്ദ്ധന്‍ ഡോ. ജോസഫ് കാര്‍ലോസ് വ്യായാമത്തിന്റെ പ്രാധാന്യം വിശദീകരിച്ചു. എം നൗഷാദ് എംഎല്‍എ, മേയര്‍ വി രാജേന്ദ്രബാബു, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എക്‌സ് ഏണസ്റ്റ്, വൈസ് പ്രസിഡന്റ് കെ രാമഭദ്രന്‍, ഐഎംഎ സെക്രട്ടറി ഡോ. വിനോദ് ജോര്‍ജ് ഫിലിപ്പ്, സീഷോര്‍ വാക്കേഴ്‌സ് ക്ലബ് സെക്രട്ടറി ചന്ദ്രബാബു തുടങ്ങിയവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kollam, Kerala, News, LDF, Election, World health day marked by walkers club Kollam with LDF candidate

Powered by Info News For You

Comments
Post a Comment