ഒറ്റ ഇരുത്തത്തില്‍ തെറ്റില്ലാതെ മനപാഠമായി ഖുര്‍ആന്‍ പാരായണം ചെയ്ത് കാസര്‍കോട് സ്വദേശി

കാസര്‍കോട്: (www.kasargodvartha.com 25.04.2019) ഒറ്റ ഇരുത്തത്തില്‍ പരിശുദ്ധ ഖുര്‍ആന്‍ തെറ്റില്ലാതെ മനപാഠം പാരായണം ചെയ്ത് കാസര്‍കോട് സ്വദേശിയായ വിദ്യാര്‍ത്ഥി ശ്രദ്ധേയമായി. അടുക്കത്ത്ബയല്‍ മജ്‌ലിസ് എജുക്കേഷന്‍ ട്രസ്റ്റിന് കീഴിലുള്ള മജ്‌ലിസ് തഹ്ഫീളുല്‍ ഖുര്‍ആന്‍ വിദ്യാര്‍ത്ഥിയും എരുതുംകടവിലെ സൂഫി - റഷീദ ദമ്പതികളുടെ മകനുമായ ഹാഫിള് മുഹമ്മദ് ജുനൈദ് ആണ് ഈ നേട്ടം കൈവരിച്ചത്.

ഖത് മു ഖഅ്ദ: പൂര്‍ത്തീകരിക്കുന്ന ആറാമത്തെ മജ്‌ലിസ് വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് ജുനൈദ്. ഒറ്റ ഇരുത്തത്തില്‍ വിശുദ്ധ ഖുര്‍ആന്‍ തെറ്റില്ലാതെ മനപാഠമായി പാരായണം ചെയ്യുന്നതിനെയാണ് ഖത് മു ഖഅ്ദ: എന്ന് പറയുന്നത്.

അപൂര്‍വ്വനേട്ടം കൈവരിച്ച മുഹമ്മദ് ജുനൈദിനെ ട്രസ്റ്റ് കമ്മിറ്റി അനുമോദിച്ചു. മാനേജിംഗ് ട്രസ്റ്റി കെ എ അബ്ദുല്‍ കരീം സിറ്റി ഗോള്‍ഡ് അധ്യക്ഷത വഹിച്ചു. അല്‍ ങാഫിള് അബ്ദുല്‍ ഖയ്യൂം നജ്മി ഉദ്ഘാടനം ചെയ്തു. അല്‍ ഹാഫിള് മുഹമ്മദ് ഹാഷിം മൗലവി അനുമോദനപ്രഭാഷണം നടത്തി.

സി എം അബ്ദുല്ല, മഹ് മൂദ് സഫര്‍, മഹ് മൂദ് അടുക്കത്ത്ബയല്‍, ഖാദര്‍ ടി, ഷറഫുദ്ദീന്‍, ടി കെ മുഹമ്മദ് കുഞ്ഞി, അഹ് മദ് കുഞ്ഞി കോളിയാട്, ഗഫൂര്‍ എന്നിവര്‍ സംബന്ധിച്ചു. എം എം മുനീര്‍ സ്വാഗതവും ഹസൈനാര്‍ അടുക്കത്ത്ബയല്‍ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, news, Top-Headlines, Qurhan, Quran, Hafiz Muhammed Junaid, Qatmu Qa-ada completed by Kasargod native


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?