ബസില്‍ കുട്ടിയെ മറന്ന് മാതാപിതാക്കള്‍ ഇറങ്ങി; കരയുന്ന കുട്ടിയെ പോലീസ് സ്റ്റേഷനിലെത്തിച്ച് കണ്ടക്ടര്‍

പുതുനഗരം: (www.kvartha.com 25.04.2019) ബസില്‍ കുട്ടിയെ മറന്ന് മാതാപിതാക്കള്‍ ബസില്‍ നിന്നിറങ്ങി. ബസില്‍ ഇരുന്ന കുട്ടിയെ കണ്ടക്ടര്‍ പോലീസ് സ്റ്റേഷനിലെത്തിച്ചു. തൃശൂര്‍- കൊഴിഞ്ഞാമ്പാറ റൂട്ടിലെ 'അമ്മ' ബസ്സില്‍ യാത്രചെയ്ത മാതാപിതാക്കളാണ് മകള്‍ കൂടെയുണ്ടെന്ന് ഉറപ്പാക്കാതെ കൊടുവായൂരില്‍ ഇറങ്ങിയത്.

Child missing in bus, Parents, Missing, Police, Daughter, Police Station, Kerala, News, Local-News

കുട്ടിയുടെ കരച്ചില്‍കേട്ട് ബസ് ജീവനക്കാര്‍ കാര്യംതിരക്കി. അപ്പോഴാണ് അച്ഛനേയും അമ്മയേയും കാണാനില്ലെന്ന വിവരം അറിഞ്ഞത്. ഇതോടെ കണ്ടക്ടര്‍ കുട്ടിയെ പുതുനഗരം പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. ഇതിനിടെ ആലത്തൂരിലെത്തിയ മാതാപിതാക്കള്‍ ബസ് ജീവനക്കാരില്‍നിന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് അവിടെയെത്തി കൂട്ടിക്കൊണ്ടുപോയി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Child missing in bus, Parents, Missing, Police, Daughter, Police Station, Kerala, News, Local-News.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?