കാറിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്; കാര്‍ നിര്‍ത്താതെ ഓടിച്ചുപോയി

കാഞ്ഞങ്ങാട്: (www.kasargodvartha.com 02.04.2019) ബൈക്കില്‍ കാറിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോയതായി പരാതി. കാരാക്കോട് മൈത്തടത്തെ രാധാകൃഷ്ണനാ(45)ണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം കല്ല്യാണ്‍ റോഡില്‍ ഉണ്ണിപ്പീടികയില്‍ വെച്ച് രാധാകൃഷ്ണന്‍ സഞ്ചരിച്ച കെ എല്‍ 60 ഡി 134 നമ്പര്‍ ബൈക്കില്‍ കാറിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ നിന്നും തെറിച്ച് വീണ രാധാകൃഷ്ണനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിച്ചിട്ട് നിര്‍ത്താതെ പോയത് വെളുത്ത കാറാണെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, Car-Accident, Bike, Car hits bike; Bike rider injured
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?