ഡെല്‍ഹിയോട് തോറ്റ് ബാംഗ്ലൂര്‍ ഐ പി എല്ലില്‍ നിന്നും പുറത്ത്; പ്ലേ ഓഫ് ഉറപ്പിച്ച് ഡല്‍ഹി

(www.kasargodvartha.com 28.04.2019) ഡെല്‍ഹി ക്യാപിറ്റല്‍സിനോട് തോറ്റ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഐ പി എല്ലില്‍ നിന്നും പുറത്തായി. ഞായറാഴ്ച വൈകിട്ട് ഡല്‍ഹി ഫിറോസ് ഷാ ഗ്രൗണ്ടില്‍ നടന്ന മത്സരത്തിലാണ് ബാംഗ്ലൂര്‍, ഡല്‍ഹിയോട് 16 റണ്‍സിന് തോല്‍വി വഴങ്ങിയത്. ടോസ് നേടിയ ഡല്‍ഹി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ് ഡല്‍ഹി നേടി. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂരിന് 20 ഓവറില്‍ 171 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ.

ഡല്‍ഹിക്കു വേണ്ടി ശിഖര്‍ ധവാനും ക്യാപ്റ്റന്‍ ശ്രേയസ് അയ്യറും അര്‍ദ്ധ സെഞ്ചുറി. ബംഗളൂരുവിനു വേണ്ടി പാര്‍ത്ഥീവ് പട്ടേല്‍ മാത്രമാണ് തിളങ്ങിയത്. ഡല്‍ഹിക്കു വേണ്ടി അമിത് മിശ്ര, കാഗിസോ റബാഡ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം നേടി. ജയത്തോടെ ഡല്‍ഹി പ്ലേ ഓഫ് ഉറപ്പിച്ചു. 12 കളികളില്‍ നിന്ന് 16 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ഡല്‍ഹിയിപ്പോള്‍.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Sports, Trending, Top-Headlines, cricket, Dhawan, Iyer fifties power Delhi into playoffs, Bangalore knocked out
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?