ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് അമോണിയ അടക്കമുള്ള രാസവസ്തുക്കള്‍ കലര്‍ത്തിയ മത്സ്യം; മായം കൂടുതല്‍ ഉള്ളവ എത്തുന്നത് വടക്കന്‍ കേരളത്തിലെക്ക്

കോഴിക്കോട്:(www.kasargodvartha.com 25/04/2019) സംസ്ഥാനത്ത് വീണ്ടും അമോണിയ അടക്കമുള്ള രാസവസ്തുക്കള്‍ കലര്‍ത്തിയ മത്സ്യം. മായം കലര്‍ന്ന മത്സ്യം കൂടുതല്‍ എത്തുന്നത് വടക്കന്‍ കേരളത്തിലെക്കെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. സംസ്ഥാനത്ത് മത്സ്യ ലഭ്യത കുറഞ്ഞതൊടെയാണ് അന്യ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെക്ക് മത്സ്യം എത്തുന്നത്.

News, Kozhikode, Kerala, Fish, Top-Headlines, Food safety authority, Chemical used fish was found by the food safety board


വടക്കന്‍ കേരളത്തിലേക്ക് അമോണിയയും ഫോര്‍മലിനും കലര്‍ത്തിയ മീന്‍ കൂടുതലായി എത്തുന്നുവെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. സംസ്ഥാനത്ത് മീന്‍ ലഭ്യത കുറഞ്ഞതോടെയാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വരവ്. കോഴിക്കോട് പുതിയാപ്പ, പാളയം എന്നിവിടങ്ങളിലെ മീന്‍ മാര്‍ക്കറ്റുകളില്‍ നടത്തിയ പരിശോധനയിലാണ് രാസവസ്തുക്കള്‍ കലര്‍ത്തിയ മത്സ്യം ഭക്ഷ്യ സുരക്ഷാവകുപ്പ് പിടിച്ചെടുത്തു.

വിദഗ്ധ പരിശോധനക്കായി ശേഖരിച്ച സാമ്പിളുകള്‍ റീജണല്‍ ലബോറട്ടറിയിലേക്ക് അയക്കും. സംസ്ഥാന അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കാനാണ് ഭക്ഷ്യസുരക്ഷാ എന്‍ഫോഴ്‌സ്‌മെന്റിന്റെ തീരുമാനം. കഴിഞ്ഞ വര്‍ഷം ഓപ്പറേഷന്‍ സാഗര്‍ റാണിയിലൂടെ 28000 കിലോ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു. ഓപ്പറേഷന്‍ സാഗര്‍റാണി വീണ്ടും തുടങ്ങാനും ഭക്ഷ്യസുരക്ഷാ വകുപ്പ് ആലോചിക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kozhikode, Kerala, Fish, Top-Headlines, Food safety authority, Chemical used fish was found by the food safety board


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?