തെക്കില്‍ സംഭവം: യൂത്ത് ലീഗ് മേല്‍പറമ്പ് പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് മെയ് രണ്ടിന്


കാസര്‍കോട് (www.evisionnews.co): തെരഞ്ഞെടുപ്പ് ദിവസം യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ അടക്കമുള്ള യു.ഡി.വൈ.എഫ് നേതക്കളെ ബൂത്തില്‍ കയറി വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്ത നടപടി തികഞ്ഞ നീതി നിഷേധവും മനുഷ്യവകാശ ലംഘനവുമാണെന്ന് യൂത്ത് ലീഗ് ഉദുമ മണ്ഡലം നേതൃയോഗം ആരോപിച്ചു. പ്രതികള്‍ നാട്ടില്‍ വിലസുമ്പോഴും അറസ്റ്റു ചെയ്യാന്‍ പോലും പോലീസ് തയറായിട്ടില്ല. പോലീസ് നീതി നിഷേധത്തില്‍ പ്രതിഷേധിച്ച് മെയ് രണ്ടിന് മേല്‍പറമ്പ് പോലീസ് സ്റ്റേഷനിലേക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്താന്‍ യോഗം തീരുമാനിച്ചു. 

പ്രസിഡണ്ട് ഹാരിസ് തൊട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, മന്‍സൂര്‍ മല്ലത്ത്, എം.എ നജീബ്, അസീസ് കളത്തൂര്‍, അബ്ബാസ് കൊളച്ചെപ്പ്, ടി.ഡി ഹസന്‍ ബസരി എന്നിവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?