ഔദ്യോഗികഫലപ്രഖ്യാപനം നടത്തുന്നതിന് അഞ്ച് ദിവസം മുമ്പ് തന്നെ ഫലം വെബ്‌സൈറ്റില്‍
കണ്ണൂര്‍: (www.kvartha.com 19.04.2019) എല്‍എസ്എസ് പരീക്ഷാഫലമാണ് വ്യാഴാഴ്ച ഉച്ചമുതല്‍ വെബ്‌സൈറ്റില്‍ ലഭ്യമായി. 2019 ഫെബ്രുവരിയില്‍ നടത്തിയ എല്‍എസ്എസ് പരീക്ഷാഫലമാണ് ഔദ്യോഗികഫലപ്രഖ്യാപനം വരുന്നതിന് മുമ്പ് തന്നെ പരീക്ഷാഭവന്റെ വെബ്‌സൈറ്റില്‍ ലഭ്യമായത്.
Keywords: Exam result appeared in website before 5 days, Kannur, News, Kerala, Education, Examination, Students, Result, Website.
ഏപ്രില്‍ 23 ന് അഞ്ചിന് മുമ്പായി മാത്രമാണ് അതത് ഡയറ്റ് പ്രിന്‍സിപ്പല്‍മാര്‍ക്ക് പരീക്ഷാഫലം അയച്ചുനല്‍കാന്‍ നിര്‍ദേശിച്ചത്. എന്നാല്‍ അഞ്ച് ദിവസം മുമ്പ് തന്നെ പരീക്ഷാഫലം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു. എഇഒമാര്‍ക്കു മാത്രമായിരുന്നു പരീക്ഷാഭവന്റെ വെബ്‌സൈറ്റിലുടെ പരീക്ഷാഫലം ലഭ്യമായത്.
അതിന് ശേഷം പരിശോധിച്ച് ഉറപ്പുവരുത്താന്‍ നിര്‍ദേശമുണ്ടായിരുന്നു. ഇത്തരത്തില്‍ പരിശോധിച്ച ഫലമാണ് അതത് ഡയറ്റ് പ്രിന്‍സിപ്പല്‍മാര്‍ക്ക് അയച്ചുനല്‍കാന്‍ നിര്‍ദേശിച്ചത്. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ ലോഗിനില്‍ ലഭ്യമാക്കിയ ഫലം സ്‌കൂളുകള്‍ക്കും പൊതുജനത്തിനും ലഭ്യമാകാന്‍ പാടില്ലെന്ന് പരീക്ഷാഭവന്‍ സെക്രട്ടറിയുടെ നിര്‍ദേശമുണ്ടായിരുന്നു.

ബുധനാഴ്ചയാണ് ഇത്തരത്തില്‍ നിര്‍ദേശം വന്നത്. അതിനു തൊട്ടടുത്ത ദിവസമാണ് പരീക്ഷാഫലം വെബ്‌സൈറ്റിലെ എല്‍എസ്എസ്/യുഎസ്എസ് പോര്‍ട്ടലില്‍ ലഭ്യമായത്. എന്നാല്‍ പരീക്ഷാഭവന്‍ വൈകുന്നേരത്തോടുകൂടി ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
Keywords: Exam result appeared in website before 5 days, Kannur, News, Kerala, Education, Examination, Students, Result, Website.
Powered by Info News For You

Comments
Post a Comment