വാച്ചറെ ആക്രമിച്ച കടുവ വനംവകുപ്പിന്റെ കൂട്ടിലായി, തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി

ബത്തേരി: (www.kvartha.com 24.04.2019) വള്ളുവാടിയില്‍ വാച്ചറെ ആക്രമിച്ച കടുവ വനംവകുപ്പിന്റെ കൂട്ടില്‍ കുടുങ്ങി. കഴിഞ്ഞ ദിവസം രാത്രിയിലാണ് വള്ളുവാടിയില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കടുവ കുടുങ്ങിയത്. നാല് വയസുള്ള ആണ്‍കടുവയാണ് കൂട്ടിലകപ്പെട്ടത്. ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ കടുവയെ തിരുവനന്തപുരത്തെ മൃഗശാലയിലേക്ക് കൊണ്ടു പോയി.
Tiger, Wayanadu, Thiruvananthapuram, News, Kerala, Tiger trapped

കഴുത്തിനും നെഞ്ചിനും സാരമായ പരിക്കുണ്ട്. ഇത് കാരണം സുഖമമായ ചലനം സാധ്യമാകുന്നില്ല. ഇതാണ് ജനവാസത്തില്‍ ഇറങ്ങാന്‍ കാരണമെന്നാണ് നിഗമനം. ഒരു മാസമായി വള്ളുവാടി ജനവാസ മേഖലയില്‍ കടുവ തമ്പടിച്ചിട്ട്. കഴിഞ്ഞ തിങ്കളാഴ്ച്ച വനംവകുപ്പ് വാച്ചറായ കരുണാകരനെ കടുവ ആക്രമിച്ചു പരിക്കേല്‍പ്പിച്ചിരുന്നു.

ഇതിനിടെ വളര്‍ത്തു മൃഗങ്ങളെ കടുവ പിടികൂടുകയും ചെയ്തിരുന്നു. ഇതോടെ ശക്തമായ പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്തെത്തി. തുടര്‍ന്നാണ് കടുവയെ പിടികൂടാന്‍ വനം വകുപ്പ് കൂട് സ്ഥാപിച്ചത്. ചൊവ്വാഴ്ച രാത്രി 9.15 മണിയോടെയാണ് കടുവ കൂട്ടിലകപ്പെട്ടത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Tiger, Wayanadu, Thiruvananthapuram, News, Kerala, Tiger trapped 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?