യു എ ഇ യില്‍നിന്ന് പുറപ്പെട്ട ഗൃഹനാഥനെ ദുരൂഹസാഹചര്യത്തില്‍ കാണാതായി; നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയിരുന്നതായി രേഖകള്‍

കൊളത്തൂര്‍: (www.kvartha.com 27.04.2019) യു.എ.ഇ.യില്‍നിന്ന് പുറപ്പെട്ട ഗൃഹനാഥനെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. വെങ്ങാട് നായര്‍പ്പടി മൂത്തേടത്ത് മുഹമ്മദ് അലി(63)യെയാണ് ഏപ്രില്‍ ഏഴുമുതല്‍ കാണാതായത്. ബന്ധുക്കള്‍ ഇതുസംബന്ധിച്ച് എറണാകുളം സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി മുഹമ്മദ് അലിയുമായി ബന്ധപ്പെടാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഇയാള്‍ ജോലി ചെയ്യുന്ന സ്ഥാപനവുമായും സുഹൃത്തുക്കളുമായും ബന്ധപ്പെട്ടിരുന്നു. അപ്പോഴാണ് മുഹമ്മദലി സ്ഥലത്തില്ലെന്ന വിവരം അറിയുന്നത്. തുടര്‍ന്ന് പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് മുഖേന യു.എ.ഇ.യില്‍ അന്വേഷിച്ചപ്പോഴാണ് ദുബൈ വിമാനത്താവളത്തില്‍നിന്ന് കൊച്ചിയിലേക്ക് വിമാനം കയറിയതായി അറിയാന്‍ കഴിഞ്ഞത്.

Pravasi man missing in Nedumbassery airport, Missing, Police, Complaint, Probe, Family, Nedumbassery Airport, Bangalore, Kerala, News

കഴിഞ്ഞ 33 വര്‍ഷമായി അല്‍ ഐനില്‍ ഖമര്‍ അല്‍ സലാമാത്തില്‍ ജോലി ചെയ്തുവരികയായിരുന്നു മുഹമ്മദ് അലി. ഏപ്രില്‍ ഏഴിന് രാത്രി പതിനൊന്നരയ്ക്ക് നെടുമ്പാശ്ശേരിയില്‍ ഇയാള്‍ വിമാനമിറങ്ങിയതായി രേഖകളുണ്ട്. അവിടെനിന്ന് ടാക്‌സി ഡ്രൈവറോട് തനിക്ക് ബംഗളൂരുവില്‍ പോകണമെന്നും അവിടേക്ക് ബസ് ലഭിക്കുന്ന സ്ഥലത്തേക്ക് എത്തിച്ചുതരണമെന്നും ആവശ്യപ്പെട്ടിരുന്നു.

ഇതനുസരിച്ച് ഡ്രൈവര്‍ ഇയാളെ എറണാകുളം കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡില്‍ എത്തിച്ചതായും പറയുന്നുണ്ട്. എന്നാല്‍ മുഹമ്മദലിക്ക് ബംഗളൂരുവില്‍ ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലെന്ന് വീട്ടുകാര്‍ പറയുന്നു. അവധിക്ക് നാട്ടില്‍ വരുന്നതായി വീട്ടുകാരെ അറിയിക്കുകയോ നാട്ടില്‍ പോകുന്നതായി കൂടെ ജോലി ചെയ്യുന്നവരോട് പറയുകയോ ചെയ്തിട്ടില്ല. എട്ടുമാസംമുമ്പാണ് അവധിക്ക് നാട്ടില്‍ വന്നുപോയത്. അതുകൊണ്ടുതന്നെ മുഹമ്മദലിയുടെ തിരോധാനത്തില്‍ ബന്ധുക്കള്‍ സംശയിക്കുന്നു.

മുഹമ്മദലിയെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ എറണാകുളം സി.ഐ.യെയോ (9496333988) 9895185240, 9744333467 എന്ന നമ്പറുകളിലോ അറിയിക്കണമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Pravasi man missing in Nedumbassery airport, Missing, Police, Complaint, Probe, Family, Nedumbassery Airport, Bangalore, Kerala, News.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?