ഈര്‍പ്പം കയറിയതാണ് വോട്ടിംഗ് മെഷീനുകള്‍ തകരാറിലാവാന്‍ കാരണം: ടീക്കാറാം മീണ


തിരുവനന്തപുരം (www.evisionnews.co): കോവളത്തെ വോട്ടിംഗ് യന്ത്രത്തകരാര്‍ സംബന്ധിച്ച് ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടിയെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. തകരാര്‍ കണ്ടെത്തുന്നതു വരെയുള്ള വോട്ടുകളുടെ കാര്യം പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. മഴപെയ്തതിനാല്‍ ചില തകരാറുകള്‍ പ്രതീക്ഷിച്ചിരുന്നുവെന്നും സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് സുഗമമായാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചില സ്ഥലങ്ങളില്‍ മഴ പെയ്ത് ഈര്‍പ്പം കയറിയതിനാല്‍ ചെറിയ തകരാറുകള്‍ പ്രതീക്ഷിച്ചിരുന്നു. നല്ല പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. വോട്ടിങ് നല്ല നിലയില്‍ പുരോഗമിക്കുന്നു എന്നാണ ഇത് കാണിക്കുന്നത്. തകരാറുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ ഗൗരവമായ വിഷയമാണ്. അങ്ങനെ സംഭവിക്കാനുള്ള സാധ്യത വളരെ കുറവാണ്. പ്രാഥമികമായ റിപ്പോര്‍ട്ടില്‍ യാതൊരു കുഴപ്പവുമില്ലെന്നും ടിക്കാറാം മീണ പറഞ്ഞു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?