ഗല്‍ഫുക്കാരന്റെ വീടിന് നേരെ ആക്രമണം; കൗമാരക്കാരടുക്കം അഞ്ച് പ്രതികള്‍ അറസ്റ്റില്‍
തൃശൂര്‍:(www.kvartha.com 22/04/2019) ഗള്‍ഫുക്കാരന്റെ വീടിന് നേരെ ആക്രമണം നടത്തിയ കേസില്‍ രണ്ട് പതിനേഴ് വയസ്‌ക്കാരുള്‍പ്പെടെ അഞ്ച് പ്രതികളെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. അന്തിക്കാട് വെളക്കേത്ത് മധുവിന്റെ വീടിന് നേരെ ആക്രമം നടത്തിയ താന്ന്യം സ്വദേശി തച്ചപ്പിള്ളി വീട്ടില്‍ അക്കു എന്നു വിളിക്കുന്ന അഖില്‍ (18), അന്തിക്കാട് മേനോന്‍ ഷെഡ്ഡിന് പടിഞ്ഞാറ് പോഴത്ത് വീട്ടില്‍ ചക്കര എന്നു വിളിക്കുന്ന സനീഷ് (18), പെരിങ്ങോട്ടുകര സ്വദേശി കോലാട്ട് വീട്ടില്‍ അഭില്‍(18), പെരിങ്ങോട്ടുകര, അന്തിക്കാട് സ്വദേശികളായ രണ്ട് പതിനേഴുവയസ്സുകാര്‍ എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ വിഷുത്തലേന്ന് ഗതാഗത തടസം ഉണ്ടാക്കുന്ന രീതിയില്‍ ബൈക്കില്‍ സഞ്ചരിച്ച പ്രതികളെ കാറില്‍ യാത്ര ചെയ്യുകയായിരുന്ന മധുവിന്റെ മകന്‍ അരുണ്‍ ചോദ്യം ചെയ്തിരുന്നു. പിന്നാലെ പ്രതികള്‍ ഭീഷണി മുഴക്കുകയും തുടര്‍ന്ന് രാത്രിയില്‍ വീടിനു നേരെ ആക്രമണം നടത്തുകയുമായിരുന്നു. കാറും വീടിന്റെ ജനല്‍ ഗ്ലാസുകളും തകര്‍ത്ത പ്രതികള്‍ മധുവിന്റെ ഭാര്യ ഐശ്വര്യക്കു നേരെ ഇരുമ്പുവടി കൊണ്ട് കുത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഇവരുടെ കൈക്ക് പരിക്കേറ്റിരുന്നു.
ലഹരി മാഫിയ സംഘത്തില്‍പെട്ടവരാണ് അക്രമത്തിനു പിന്നിലെന്ന് വീട്ടുകാരും നാട്ടുകാരും ആരോപിച്ചിരുന്നു. പ്രതികള്‍ക്കെതിരെ നാട്ടില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഗള്‍ഫിലുള്ള മധു ഇ-മെയില്‍ വഴി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അന്തിക്കാട് എസ് ഐ സംഗീത് പുനത്തിലിന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. അതിനിടയില്‍ പ്രതികള്‍ ഒളിവില്‍ പോവുകയും ചെയ്തു. എന്നാല്‍ അന്തിക്കാട് എസ് എച്ച് ഒ മുഹമ്മദ് ഹനീഫ, എസ് ഐ സംഗീത് പുനത്തില്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ എസ് ഷറഫുദ്ദീന്‍, എം എ ഷിഹാബ്, കെ എസ് റഷീദ് എന്നിവര്‍ ചേര്‍ന്ന് പ്രതികളെ വലയിലാക്കുകയായിരുന്നു.
പ്രതികള്‍ ഇതിനുമുമ്പും നിരവധി കേസുകളില്‍ പിടിക്കപ്പെട്ടിട്ടുള്ളതാണ് എന്നാല്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ താകീത് നല്‍കി വിട്ടയകുകയായിരുന്നു.അന്തിക്കാട് തന്നെയുള്ള ബേക്കറി സ്ഥാപനത്തില്‍ രാത്രി ഓട് പൊളിച്ച് നാശനഷ്ടം വരുത്തിയതിനും പ്രളയ സമയത്ത് വാഹനങ്ങളില്‍ നിന്ന് പെട്രോള്‍, ബാറ്ററി തുടങ്ങിയ സാധനങ്ങള്‍ മോഷണം നടത്തിയ കുറ്റകൃത്യത്തിനാണ് ഇവരെ പിടികൂടിയിരുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thrissur, Kerala, Police, Arrest, Accused, Complaint, Investigates, Attacked on NRI's house; Five arrested include two juveniles

Powered by Info News For You

Comments
Post a Comment