''ഹള്ളി പത്തത് ഡല്‍ഹി മുട്ടെ, കെംപ്പു കൊടി റാപ്പാക'' (ഗ്രാമം മുതല്‍ ഡല്‍ഹി വരെ, ചെങ്കൊടി പാറിപ്പറക്കും); ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയ അബൂബക്കര്‍ സിദ്ദീഖിന്റെ നാട്ടില്‍ സ്ഥാനാര്‍ത്ഥി പര്യടനത്തിന് വന്‍ വരവേല്‍പ്പ്

ഉപ്പള: (www.kasargodvartha.com 02.04.2019) 'ഹള്ളി പത്തത് ഡല്‍ഹി മുട്ടെ, കെംപ്പു കൊടി റാപ്പാക''; ഗ്രാമം മുതല്‍ ഡല്‍ഹി വരെ, ചെങ്കൊടി പാറിപ്പറക്കുമെന്ന് തുളു ഭാഷയില്‍ മുദ്രാവാക്യം മുഴക്കിയാണ് ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയ ഡിവൈഎഫ് ഐ നേതാവ് അബൂബക്കര്‍ സിദ്ദീഖിന്റെ നാട്ടില്‍ കെ പി സതീഷ് ചന്ദ്രനെ സ്വീകരിച്ചത്. ചൊവ്വാഴ്ച രണ്ടാംഘട്ട പൊതുപര്യടനത്തിന് മഞ്ചേശ്വരം മണ്ഡലത്തില്‍ എത്തിയതായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി.

ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടത്തിയ അബൂബക്കര്‍ സിദ്ദീഖിന്റെ നാടായ ഉപ്പള സോങ്കാലില്‍ സിദ്ദീഖിന്റെ സഹോദരന്‍ ആഷിഖാണ് സ്ഥാനാര്‍ത്ഥിയെ വരവേറ്റത്. പ്രമുഖ സാമൂഹ്യ പ്രവര്‍ത്തക ധന്യരാമനും സ്വീകരിക്കാനെത്തി. വിവിധ സ്വീകരണ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം പര്യടനം എണ്‍മകജെ പള്ളത്ത് സമാപിക്കുമ്പോള്‍ സമയം രാത്രി പത്ത് കഴിഞ്ഞിരുന്നു.

മഞ്ചേശ്വരം റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തെ പര്യടന കേന്ദ്രത്തില്‍ 60 കഴിഞ്ഞ മത്സ്യത്തൊഴിലാളി  ഭവാനിയും 75 കഴിഞ്ഞ സിപിഐ നേതാവ് ബി എം അനന്തയും ഉള്‍പ്പെടെയുള്ളവര്‍ കെ പി സതീഷ്ചന്ദ്രനെ സ്വീകരിക്കാനെത്തി. രാഷ്ട്ര കവി ഗോവിന്ദ പൈയുടെ നാട്ടില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തിച്ചയാളും മീഞ്ച പഞ്ചായത്തില്‍ 15 വര്‍ഷത്തോളം വൈസ് പ്രസിഡന്റുമായിരുന്ന എം സചീന്ദ്ര ഷെട്ടിയുടെ ഭാര്യ സീത എസ് ഷെട്ടി സതീഷ്ചന്ദ്രനെ ചുവപ്പ് ഹാരമണിയിച്ച് സ്വീകരിച്ചു.

വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സി എച്ച് കുഞ്ഞമ്പു, മഞ്ചേശ്വര മണ്ഡലം കണ്‍വീനര്‍ ഡോ. വി പി പി മുസ്തഫ, കെ ആര്‍ ജയാനന്ദ, ബി വിരാജന്‍, പി രഘുദേവന്‍, എം ശങ്കര്‍റൈ, അബ്ദുര്‍ റസാഖ് ചിപ്പാര്‍, സി എ സുബൈര്‍, ബേബി ഷെട്ടി, സജിത റൈ, എം സി അജിത്ത്, രാമകൃഷ്ണ കടമ്പാര്‍, ജയറാം ബെള്ളംകൂടല്‍, മുനീര്‍ കണ്ടാളം, ഹൈദര്‍ കുളങ്കര, താജുദീന്‍ മൊഗ്രാല്‍, അഹമ്മദലി കുമ്പള, ജോണ്‍ ഐമണ്‍, വി കെ രമേശന്‍, രാഘവന്‍ കൂലേരി, ഹമീദ് കോസ്‌മോസ് എന്നിവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Uppala, CPM, Kasaragod, News, Election, Trending, K.P. Satheesh-Chandran, Election campaign by KPS in Manjeshwaram


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?