വൈറസുകള്‍ ആഴക്കടലിലോ? പുതിയ കണ്ടെത്തലുമായി ഗവേഷകര്‍

മുബൈ:(www.kvartha.com 29.04.2019) നമ്മുടെ ചുറ്റുപാടുകളിലെവിടെയും വൈറസ് ഉണ്ടെന്ന് അറിയാം. എന്നാല്‍ ആഴക്കടലിലും ലക്ഷക്കണക്കിന് വൈറസ് ഉണ്ടെന്ന അറിവ് എത്രപേരിലുണ്ട്? കടലില്‍ മാത്രം രണ്ടുലക്ഷത്തിലേറെ തരത്തിലുള്ള വൈറസുകള്‍ ഉണ്ടെന്ന പുതിയ കണ്ടെത്തലുമായാണ് ഗവേഷകര്‍ എത്തിയത്. ഓഹിയോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇതിന് നേതൃത്വം നല്‍കുന്നത്. 

നമ്മുടെ ശാസ്ത്രലോകം മറൈന്‍ വൈറസ് എന്ന വിഭാഗമായി അവയെ വേര്‍തിരിച്ചു. ഇതേ മറൈന്‍ വൈറസിന്റെ സ്ഥാനം സമുദ്രമേല്‍ത്തട്ടില്‍ നിന്ന് നാലായിരം മീറ്റര്‍ താഴെയായിട്ടാണ്. മാത്രമല്ല ഇവയുടെ സാന്നിധ്യം ഉത്തര- ദക്ഷിണധ്രുവങ്ങളിലും വ്യക്തമായിട്ടുണ്ട്. ഗവേഷകര്‍ ലോകത്തിലെ 80 വ്യത്യസ്ത സ്ഥലങ്ങളില്‍നിന്ന് കടല്‍ജലത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ചു. ആ സാമ്പിളുകള്‍ ഉപയോഗിച്ച് സമുദ്ര വൈറസുകളുടെ ഒരു ആഗോള മാപ്പ് വരച്ചിരിക്കുകയാണ്.

Marine Viruses Detailed From Pole to Pole, Mumbai, News, Health, Lifestyle & Fashion, Researchers, National

കഴിഞ്ഞകാലങ്ങളില കണക്കെടുത്ത് നോക്കുകയാണെങ്കില്‍ അവയുടെ എണ്ണം 12 മടങ്ങാണ് വര്‍ധിച്ചതെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. മറൈന്‍ വൈറസുകള്‍ മനുഷ്യനെ ബാധിക്കുന്നില്ലെങ്കിലും സമുദ്രജല ജീവികളായ തിമിംഗിലം, ഞണ്ട്, ചെമ്മീന്‍ പോലുളള ജീവികളെ അത് ബാധിക്കാറുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Marine Viruses Detailed From Pole to Pole, Mumbai, News, Health, Lifestyle & Fashion, Researchers, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?