പഠിച്ചിറങ്ങിയവര്‍ ഒന്നിച്ചു, മെഗാമെഡിക്കല്‍ ക്യാമ്പുമായി നാട്ടുകാരുടെ സേവനത്തിന്; എത്തിയത് ആയിരക്കണക്കിന് രോഗികള്‍

കാസര്‍കോട്: (www.kasargodvartha.com 08.04.2019) പഠിച്ചിറങ്ങിയവര്‍ ഒന്നിച്ചു, മെഗാമെഡിക്കല്‍ ക്യാമ്പുമായി നാട്ടുകാരുടെ സേവനത്തിന്. തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂളിലെ 1975 എസ് എസ് എല്‍ സി ബാച്ച് വിദ്യാര്‍ത്ഥികളാണ് നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. മംഗളൂരുവിലെ പ്രശസ്തരായ 60 ഓളം ഡോക്ടര്‍മാരും നഴ്സുമാരും ലാബ് ടെക്നീഷ്യന്മാരുമടക്കം 250 ഓളം ജീവനക്കാര്‍ മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ആയിരക്കണക്കിന് രോഗികളാണ് മെഡിക്കല്‍ ക്യാമ്പ് ഉപയോഗപ്പെടുത്തിയത്.

മംഗളൂരുവിലെ പ്രശസ്ത ഡോക്ടര്‍മാരായ എം വി ജലാലുദ്ദീന്‍, മനീഷ് റായ്, രക്ഷിത്, മുഹമ്മദ് റിസ് വാന്‍, ഹൈദര്‍, ശിവപ്രസാദ്, ശിബിലി, മുഹമ്മദ് ഷമീര്‍, ഭഗത്, പ്രശാന്ത് കുമാര്‍, മുഹമ്മദ് സലീം, എന്‍ എ മുഹമ്മദ് ഇര്‍ഫാന്‍, ഗുരുപ്രസാദ്, മുഹമ്മദ് ഫഹീന്‍, സൗദ ആലം നവാസ്, മുഹമ്മദ് സമീറുദ്ദീന്‍, ആലം നവാസ്, ശിഹാബ് ഹസന്‍, അസ്മിയ അബ്ദുര്‍ റസാഖ്, യോഗേഷ് കുമാര്‍, അനില്‍ കക്കുഞ്ചെ, മുസ്തഫ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രോഗികളെ പരിശോധിച്ചത്.

ലാബും സ്‌കാനിംഗ് സൗകര്യവും എക്സ്റേ യൂണിറ്റും പല്ല് പരിശോധനാ യൂണിറ്റും ക്യാമ്പില്‍ ഒരുക്കിയിരുന്നു. ചെയര്‍മാന്‍ ടി എ ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തില്‍ എം എ ലത്തീഫ്, ടി എ ഖാലിദ്, കെ എ മുഹമ്മദ് ബഷീര്‍ വോളിബോള്‍, മൊയ്തീന്‍ അങ്കോല, സി എ മുസ്തഫ, പി എം കബീര്‍, അബൂ തായി, ബി യു അബ്ദുല്ല, എന്‍ ഇബ്രാഹിം, സി എല്‍ ഹനീഫ്, ടി എ അബ്ദുര്‍ റഹ് മാന്‍ മാസ്റ്റര്‍, ടി എ ഉസ്മാന്‍ മാസ്റ്റര്‍, പി എ സലാം, ഫതാഹ്, നൗഷാദ് പൊയക്കര, മുഹമ്മദ് കുഞ്ഞി പി എ, മുഹമ്മദ് കുഞ്ഞി, പട്ള മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ തുടങ്ങിയവര്‍ മെഗാ മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കി. എന്‍ എ നെല്ലിക്കുന്ന് എം.എല്‍.എ., ടി.ഇ. അബ്ദുല്ല, യഹ് യ തളങ്കര, ടി.എ. ഷാഫി, ഡോ. ടി.എ. മഹമൂദ് തുടങ്ങിയവര്‍ ക്യാമ്പ് സന്ദര്‍ശിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Thalangara, Medical-camp, School Old Students conducted Mega Medical Camp
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?