ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ വൃദ്ധയെ കക്കൂസ് ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഉപ്പള: (www.kasargodvartha.com 23.04.2019) ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ വൃദ്ധയെ കക്കൂസ് ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുമ്പള ബംബ്രാണ തിലകനഗറിലെ മദറയുടെ ഭാര്യ ചോമു(85)വിനെയാണ് കക്കൂസ് ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ വീടിന് സമീപത്തെ ആള്‍ത്താമസമില്ലാത്ത മറ്റൊരു വീടിന്റെ ഉപയോഗശൂന്യമായ കക്കൂസിന്റെ ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ എട്ടാം തീയ്യതി മുതലാണ് ഇവരെ കാണാതായത്. അന്നുതന്നെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് മൃതദേഹം കണ്ടെത്തിയത്. കടുത്ത ദുര്‍ഗന്ധത്തെത്തുടര്‍ന്ന നാട്ടുകാര്‍ അന്വേഷണം നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് പുറത്തെടുത്ത മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട്ടേക്ക് കൊണ്ടുപോയി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Uppala, Kasaragod, Kerala, News, Death, Woman, Missing, Old age women found dead at toilet tank. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?