ഭിന്നശേഷി വോട്ടര്‍മാര്‍ക്ക് പോളിംഗ് ബൂത്തുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തും
കാസര്‍കോട്: (www.kasargodvartha.com 01.04.2019) ലോക്‌സഭാ തെരഞ്ഞടുപ്പിന്റെ ഭാഗമായി ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട വോട്ടര്‍മാരുടെ വോട്ടവകാശം ഉറപ്പുവരുത്തുന്നതിനും ഇവരെ പോളിംഗ് ബൂത്തില്‍ എത്തിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനും എഡിഎം സി ബിജുവിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് മിനികോണ്‍ഫന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
പോളിംഗ് ബൂത്തുകളില്‍ ഭിന്നശേഷി വോട്ടര്‍മാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ഭിന്നശേഷി വോട്ടര്‍മാരെ ബൂത്തുകളില്‍ എത്തിക്കുന്നതിനും അവരെ തിരികെ കൊണ്ടുപോകുന്നതിനും സന്നദ്ധസേവകരെ നിയോഗിക്കും. ഇതിനായി ജില്ലയിലെ 50 സ്‌കൂളുകളില്‍ നിന്നായി എന്‍ എസ് എസ് വിദ്യാര്‍ത്ഥികളെയും, യൂത്ത് ക്ലബ്, നെഹ്‌റു യുവകേന്ദ്ര, ആശാവര്‍ക്കേഴ്‌സ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് തുടങ്ങിയവരുടെ സേവനവും ഉപയോഗപ്പെടുത്തും.
കൂടാതെ എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് അനുവദിച്ച ആംബുലന്‍സുകളും ഇതിനായി ഉപയോഗപ്പെടുത്തും. ഭിന്നശേഷി വോട്ടര്‍മാരുടെ പേരും, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ അതാത് താലൂക്ക് തലത്തില്‍ ക്രോഡീകരിക്കുകയും ഇത് ഇലക്ഷന്‍ വിങ്ങിനു കൈമാറാന്‍ അതാത് താലൂക്കിലെ തഹസില്‍ദാര്‍മാരെ ചുതലപ്പെടുത്തി. തഹസില്‍ദാര്‍മാര്‍ ഈ ലിസ്റ്റ് ഭിന്നശേഷിക്കാരുടെ നോഡല്‍ ഓഫീസര്‍ പി ബിജുവിന് കൈമാറാനും തീരുമാനമായി. ഭിന്നശേഷി വോട്ടര്‍മാര്‍ കൂടുതലുള്ള ഉദുമ, മഞ്ചേശ്വരം താലൂക്കുകളില്‍ കൂടുതല്‍ ആംബുലന്‍സ് സൗകര്യം ഉറപ്പുവരുത്തും.
യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ വി പി അബ്ദുര്‍ റഹ് മാന്‍, നോഡല്‍ ഓഫീസര്‍ പി ബിജു, ഇലക്ഷന്‍ വിഭാഗം ജൂനിയര്‍ സൂപ്രണ്ട് എസ് ഗോവിന്ദന്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍, തഹസില്‍ദാര്‍മാര്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍, ശിശു വികസന പദ്ധതി ഓഫീസര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍, ആശാ കോര്‍ഡിനേറ്റര്‍, എസ് പി സി കോര്‍ഡിനേറ്റര്‍, യൂത്ത് വെല്‍ഫയര്‍ പ്രോഗ്രാം ഓഫീസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, election, Trending, Basic facilities for differently abled in Polling booths
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment