മകനെ കാണാന്‍ ദുബൈയിലെത്തിയ ഇന്ത്യക്കാരന്‍ അണുബാധയെ തുടര്‍ന്ന് മരിച്ചു

ദുബൈ: (www.kvartha.com 03.04.2019) മകനെ കാണാന്‍ ദുബൈയിലെത്തിയ ഇന്ത്യക്കാരന്‍ ഗുരുതര രോഗം ബാധിച്ചതിനെ തുടര്‍ന്ന് മരിച്ചു. പഞ്ചാബ് സ്വദേശി സുരേന്ദ്രനാഥ് ഖന്ന(66)യാണ് മരിച്ചത്. ശ്വാസ കോശത്തിലെ അണുബാധ മറ്റ് അവയവങ്ങളിലേക്ക് കൂടി ബാധിച്ചതോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മെഡിക്കല്‍ ഇന്‍ഷുറന്‍സില്ലാതെ ചികിത്സാ ചെലവ് കൂടിയതോടെ എംബസിയുടെയും മറ്റ് സാമൂഹിക പ്രവര്‍ത്തകരുടെയും സഹായത്തോടെ എയര്‍ ആംബുലന്‍സ് എത്തിച്ചതിന് ശേഷം അദ്ദേഹത്തെ ഡല്‍ഹിയിലേക്ക് കൊണ്ടുവന്നിരുന്നു.

ഡെല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്. അണുബാധ ഗുരുതരമായതിനാല്‍ മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചുവെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. മാര്‍ച്ച് 15നായിരുന്നു പഞ്ചാബ് സ്വദേശി അനുഭവ് ഖന്ന അച്ഛനേയും അമ്മയേയും ദുബായിലേക്ക് കൊണ്ടുവന്നത്. പിറ്റേദിവസമായിരുന്നു അച്ഛന്‍ സുരേന്ദ്രനാഥ് ഖന്ന ഗുരുതരമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയിലായത്. ദുബൈയിലേക്ക് വരുമ്പോള്‍ കാര്യമായ ശാരീരിക അവശതകളൊന്നും ഉണ്ടായിരുന്നില്ല.

Repatriated from Dubai to India, critically ill Indian tourist dies, Dubai, News, World, Death, Visit, hospital, Treatment

നാട്ടില്‍ വെച്ച് ശ്വാസതടസമുണ്ടായപ്പോള്‍ ഡോക്ടറെ കാണിച്ചിരുന്നെങ്കിലും വിദഗ്ധ പരിശോധനകള്‍ നടത്തിയില്ല. ദുബൈയിലെത്തിയതിന്റെ പിറ്റേദിവസം ശ്വാസതടസം ഗുരുതരമായതോടെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Keywords: Repatriated from Dubai to India, critically ill Indian tourist dies, Dubai, News, World, Death, Visit, hospital, Treatment.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?