ഗുരുതരാവസ്ഥയിലുള്ള കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുപ്പോകുമ്പോള്‍ സീറ്റ് ലഭിക്കാത്ത സംഭവം; ട്രെയിനുകളില്‍ എമര്‍ജന്‍സി ക്വാട്ട അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
തിരുവനന്തപുരം:(www.kvartha.com 21/04/2019) ട്രെയിനുകളില്‍ എമര്‍ജന്‍സി ക്വാട്ട അനുവദിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്കും രോഗികളായ കൈകുഞ്ഞുങ്ങളുടെ അമ്മമാര്‍ക്കും അടിയന്തരമായി ബര്‍ത്ത് അനുവദിക്കണമെന്ന് കമ്മീഷന്റെ ഉത്തരവ്. ഒരു വയസുള്ള കുഞ്ഞിന്റെ ഹൃദയശസ്ത്രക്രിയ്ക്കായി 2018 ഡിസംബര്‍ 27ന് കണ്ണൂരില്‍ നിന്നും തിരുവന്തപുരത്തേക്ക് മാവേലി എക്‌സ്പ്രസില്‍ കയറിയ യുവതിയ്ക്ക് സീറ്റ് നിഷേധിച്ച കേസിലാണ് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്.
രോഗികള്‍ക്കും, രോഗികളായ കൈകുഞ്ഞുങ്ങളുടെ അമ്മമാര്‍ക്കും ബര്‍ത്ത് ഉറപ്പാക്കുന്ന റിസര്‍വേഷന്‍ നയത്തിന് രൂപം നല്‍കണം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും അതിനു വേണ്ടുന്ന മുന്‍കരുതല്‍ സ്വീകരിക്കണമെന്നും കമ്മീഷന്‍ റയില്‍വെയ്ക്ക് നിര്‍ദ്ദേശം നല്‍കി.റെയില്‍വെ ബോര്‍ഡ് സെക്രട്ടറിക്കും ദക്ഷിണ റയില്‍വെ ഡിവിഷണല്‍ മാനേജര്‍ക്കും ഉത്തരവ് നല്‍കി.
2018 ഡിസംബര്‍ 27 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിക്ക് തിരുവന്തപുരം ശ്രീചിത്രാ മെഡിക്കല്‍ സെന്ററില്‍ അടിയന്തര ഹൃദയ ശസ്ത്രക്രിയ നടത്തുന്നതിനായി കണ്ണൂരില്‍ നിന്നും മാവേലി എക്‌സ്പ്രസില്‍ കയറിയ ദമ്പതികള്‍ക്ക് ടിക്കറ്റ് വെയിറ്റിംഗ് ലിസ്റ്റിലായതിനാല്‍ സീറ്റ് നിഷേധിക്കുകയായിരുന്നു. മലപ്പുറത്തെത്തിയതോടെ കുട്ടിയുടെ അസുഖം കൂടുകയും ചെയ്തു. ചെയിന്‍ വലിച്ച് യാത്രക്കാര്‍ വണ്ടി നിര്‍ത്തി കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, Train, Child, Kannur, Case, Surgery, Railway, Human Rights Commission, Hospital, Human Rights Commission ordered to arrange emergency quota in trains for patients

Powered by Info News For You

Comments
Post a Comment