സൗദി അറേബ്യയ്ക്ക് പിന്നാലെ പൊടിക്കാറ്റില്‍ മുങ്ങി ഖത്തറും; ജാഗ്രതാ നിര്‍ദേശം, പുറത്തിറങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
ദോഹ: (www.kvartha.com 02.04.2019) സൗദി അറേബ്യയ്ക്ക് പിന്നാലെ ഖത്തറിലും പൊടിക്കാറ്റ്. ഇതേതുടര്‍ന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം ജാഗ്രതാ നിര്‍ദേശം നല്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച ശക്തമായ പൊടിക്കാറ്റ് വീശി. മണിക്കൂറില്‍ 28 മുതല്‍ 51 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ രാത്രിയോടെ പൊടിക്കാറ്റിന് അല്പം ശമനമുണ്ടായി.
കഴിഞ്ഞ ദിവസം സൗദി അറേബ്യയിലും ശക്തമായ പൊടിക്കാറ്റ് ഉണ്ടായിരുന്നു. ജുബൈല്‍, ദമ്മാം, അല്‍ ഖോബാര്‍ തുടങ്ങിയ പ്രവിശ്യകളിലാണ് ശക്തമായ പൊടിക്കാറ്റുണ്ടായത്.
പൊതുജനങ്ങള്‍ ആരോഗ്യകാര്യങ്ങള്‍ ഏറെ ശ്രദ്ധിക്കണമെന്ന് ഹമദ് മെഡിക്കല്‍ കോര്പ്പറേഷന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പൊടിക്കാറ്റ് ശക്തമായ സാഹചര്യത്തില്‍ പുറത്തിറങ്ങുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം.
1. ശ്വാസകോശ അണുബാധയുള്ള ശിശുക്കള്‍, ചെറിയ കുട്ടികള്‍, പ്രായമേറിയവര്‍, ആസ്തമ രോഗികള്‍, ഹൃദയ സംബന്ധമായ രോഗമുള്ളവര്‍, ഗര്‍ഭിണികള്‍, പുറം തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍, ശ്വാസനാള രോഗമുള്ളവര്‍ എന്നിവര്‍ പ്രത്യേക മുന്‍കരുതലുകള്‍ സ്വീകരിക്കണം.
2. ഈയടുത്തായി കണ്ണിനോ മൂക്കിനോ ശസ്ത്രക്രിയ നടത്തിയവര്‍ ശ്രദ്ധിക്കണം.
3. അലര്‍ജി അനുഭവപ്പെട്ടാല്‍ തൊട്ടടുത്തുള്ള ഹെല്‍ത്ത് സെന്ററില്‍ ചികിത്സ തേടണം.
4. പുറത്തിറങ്ങിയവര്‍ തിരിച്ചെത്തിയാല്‍ മുഖം, മൂക്ക്, വായ എന്നിവ ശുദ്ധജലത്തില്‍ നന്നായി കഴുകണം.
5. ആസ്ത്മയും നെഞ്ചിന് അസുഖങ്ങളുള്ളവരും പ്രായമേറിയവരും പൊടി നേരിട്ടേല്ക്കുന്നതില് നിന്ന് ഒഴിഞ്ഞുനില്ക്കണം.
6. പൊടിക്കാറ്റ് സമയത്ത് പുറത്തിറങ്ങുന്നത് എല്ലാവരും പരമാവധി ഒഴിവാക്കണം.
7. പുറത്തിറങ്ങുമ്പോള്‍ മാസ്ക് ഉപയോഗിക്കണം.
8. കണ്ണുകള്‍ ചൊറിയുമ്പോള്‍ തിരുമ്മരുത്.
9. ശ്വാസ തടസമുണ്ടായാല്‍ ഉടന്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടണം.
10. വാഹനമോടിക്കുമ്പോള്‍ ഗ്ലാസുകള്‍ തുറന്നിടരുത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Qatar, Gulf, News, Sandstorms, Heavy rainfall in Qatar

Powered by Info News For You

Comments
Post a Comment