എന്റെ ഭര്‍ത്താവിന്റെ സൗന്ദര്യം എനിക്ക് മാത്രം ആസ്വദിക്കാനുള്ളതാണ്; ഭര്‍ത്താവിനെ മൂടുപടം ധരിപ്പിച്ച് സെല്‍ഫി എടുത്ത് യുവതി; ഫോട്ടോ വൈറല്‍
കൊച്ചി: (www.kvartha.com 10.04.2019) ഭര്‍ത്താവിന്റെ മുഖം കാണാതിരിക്കാന്‍ പര്‍ദയിട്ട് നടത്തിക്കുന്ന ഭാര്യ ഇപ്പോള്‍ എവിടെയും ചര്‍ച്ചാ വിഷയമായിരിക്കയാണ്. മുഖം പുറത്ത് കാണാനാവാതെ ഭാര്യയോട് പര്‍ദയണിയാന്‍ നിര്‍ബന്ധിക്കുന്ന സമൂഹത്തെ ട്രോളി ദി മ്യൂലി വെഡ്‌സ് എന്ന ഫേസ്ബുക്ക് പേജ് ആണ് ഇത്തരം ഒരു വാര്‍ത്ത ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. മുഖം മറച്ച് ഭര്‍ത്താവിനൊപ്പം നില്‍ക്കുന്ന യുവതിയുടെ ചിത്രമാണ് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
വിവാഹിതരായ രണ്ട് പേരാണ് ദി മ്യൂലി വെഡ്‌സ് എന്ന പേജ് ആരംഭിച്ചിരിക്കുന്നത്. ലിംഗ നീതിയ്ക്കായി പരിഹാസത്തിന്റെ മേമ്പൊടി ചേര്‍ത്തുള്ള പോസ്റ്റുകളിലൂടെയാണ് ഈ പേജ് ശ്രദ്ധേയമാവുന്നത്.
ഫോട്ടോയ്ക്കൊപ്പമുള്ള കുറിപ്പില്‍ പറയുന്നത്;
ഇതാണ് എന്റെ സുന്ദരനായ ഭര്‍ത്താവ്, പക്ഷേ അദ്ദേഹം എത്രത്തോളം സുന്ദരനാണെന്ന് നിങ്ങള്‍ക്ക് കാണുവാന്‍ കഴിയുകയില്ല, കാരണം അതെന്റെ മാത്രം അവകാശമാണ്. അവന്റെ നേട്ടങ്ങള്‍, സ്വപ്നങ്ങള്‍ അതെല്ലാം എനിക്ക് മാത്രമായിട്ടുള്ളതാണ്. അവനോട് വീട്ടിലിരിക്കാന്‍ നിര്‍ദേശിക്കാറുണ്ട് . കാരണം ഈ ലോകം മോശമാണ്.
ഇനി എന്റെ കൂടെ അവന്‍ പുറത്ത് വരുന്നത് കുഴപ്പമുള്ള കാര്യമല്ല, പക്ഷേ പുറത്ത് പോകുമ്പോള്‍ നന്നായി ശരീരം മറയ്ച്ച് മാത്രമേ ഇറങ്ങാറുള്ളൂ, കാരണം എനിക്കത് ഇഷ്ടമാണ്. പിന്നെ അദ്ദേഹം പീഡനത്തിന് ഇരയാവാന്‍ ഞാനാഗ്രഹിക്കുന്നില്ല. ഇനി ഇങ്ങനെ നടന്നാലും പീഡനത്തിനിരയായാല്‍ അത് വിധിയാണെന്ന് കരുതും. എന്നാല്‍ ഒരു സ്ത്രീയായ എനിക്ക് എന്തുവസ്ത്രവും ധരിക്കാം.... ഈ വിധമാണ് ഫോട്ടോയ്ക്ക് അനുബന്ധമായിട്ടുള്ള നീണ്ട കുറിപ്പില്‍ പറയുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Social media post couples goes viral, News, Social Network, Humor, Facebook, Post, Marriage, Couples, Kochi, Kerala.

Powered by Info News For You

Comments
Post a Comment