രാഹുല്‍ വരുന്നതിനെ എതിര്‍ക്കാന്‍ കോണ്‍ഗ്രസില്‍ നിന്നുതന്നെ ശ്രമമുണ്ടായി; ചില അപ്രിയ സത്യങ്ങള്‍ പറഞ്ഞാല്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് പൊള്ളും; പരോക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍

കോഴിക്കോട്: (www.kvartha.com 01.04.2019) രാഹുല്‍ വരുന്നതിനെ എതിര്‍ക്കാന്‍ കോണ്‍ഗ്രസില്‍ നിന്നുതന്നെ ശ്രമമുണ്ടായി എന്ന വെളിപ്പെടുത്തലുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ചില അപ്രിയ സത്യങ്ങള്‍ പറഞ്ഞാല്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് പൊള്ളുമെന്നും മുല്ലപ്പള്ളി തുറന്നടിച്ചു. കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില അപ്രിയ സത്യങ്ങള്‍ പറഞ്ഞാല്‍ കോണ്‍ഗ്രസിലെ ചില മുതിര്‍ന്ന നേതാക്കള്‍ക്ക് വേദനിക്കുമെന്നും ഡല്‍ഹി കേന്ദ്രീകരിച്ച് നടക്കുന്ന നാടകത്തെ കുറിച്ച് ഇപ്പോള്‍ പറയാറായിട്ടില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
Kozhikode, Kerala, News, Trending, Election, Mullappalli Ramachandran, Mullappally against Congress leaders

സത്യങ്ങള്‍ ചിലപ്പോള്‍ പറയാന്‍ നിര്‍ബന്ധിതമാകുന്ന സന്ദര്‍ഭങ്ങളുണ്ടാകും. ചില സന്ദര്‍ഭത്തില്‍ പറയാതിരിക്കാന്‍ നിര്‍വാഹമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. ആരൊക്കെയാണ് രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം തടയാന്‍ ശ്രമിച്ചതെന്ന് വ്യക്തമാക്കാറായില്ലെന്നും സന്ദര്‍ഭം വരുമ്പോള്‍ വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തിനായി കേരളത്തില്‍ നിന്ന് നേതാക്കള്‍ ആവശ്യമുയര്‍ത്തിയപ്പോള്‍ അതിനെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോ എതിര്‍ത്തിരുന്നു. അത്‌കൊണ്ട് തന്നെ അദ്ദേഹത്തിനെതിരെയാണ് വിമര്‍ശനമെന്നാണ് സൂചന.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kozhikode, Kerala, News, Trending, Election, Mullappalli Ramachandran, Mullappally against Congress leaders 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?