പഴുതുകളടച്ച് കണ്ണൂരിനായി മുന്നണികള്‍

കണ്ണൂര്‍: (www.kvartha.com 22.04.2019) എംപിമാരായവര്‍ വീണ്ടും മത്സരിക്കുന്ന കണ്ണൂരില്‍ പരസ്യ പ്രചാരണം അവസാനിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പേ ഒരു വട്ടം കൂടി വോട്ടുറപ്പിച്ച് വിജയം സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് കണ്ണൂരിലെ ഇരുമുന്നണികളുടെയും പ്രവര്‍ത്തകര്‍. വീടുകള്‍ തോറും കയറിയിറങ്ങി വോട്ടുറപ്പിക്കാന്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സജീവമാകുന്ന കാഴ്ചയാണ് കണ്ണൂരില്‍ കാണുന്നത്.

ഓരോ ബൂത്തില്‍ നിന്നും പരമാവധി ആളുകളെ വോട്ട് ചെയ്യിക്കാന്‍ അന്തിമ പോരാട്ടത്തിനാണ് പ്രവര്‍ത്തകര്‍ ഒരുങ്ങിയിട്ടുള്ളത്. അതിനായി ഇരുപതോളം പേര്‍ അടങ്ങുന്ന സംഘം ഓരോ വീടുകളിലും കയറിയിറങ്ങി വോട്ടുകള്‍ ഉറപ്പിക്കുന്ന പ്രവര്‍ത്തനത്തിലാണ്. പ്രാദേശിക പ്രശ്നങ്ങള്‍ കാരണം ഇടഞ്ഞ് നില്‍ക്കുന്ന പാര്‍ട്ടി അനുഭാവികളെ പരമാവധി അടുപ്പിക്കാനും വോട്ട് ചെയ്യിക്കാനും ഇതു വഴി കഴിയുമെന്നാണ് എല്‍ഡിഎഫ് കരുതുന്നത്. മാത്രമല്ല വോട്ട് ചെയ്യാതെ മാറി നില്‍ക്കുന്നവരെ അനുനയിപ്പിച്ചും എതിര്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് ഭിന്നിച്ചു നില്‍ക്കുന്നവരെ ഒപ്പം നിര്‍ത്തിയും ഈ സംഘം വോട്ട് തേടുകയാണ്.

എന്നാല്‍ എല്‍ഡിഎഫിനെ പിടിച്ചു നിര്‍ത്താന്‍ യുഡിഎഫും അവസാനവട്ട പ്രചാരണത്തിന് ഇറങ്ങിയിട്ടുണ്ട്. മഹിളാ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ ഇറക്കി വീടുകള്‍ തോറും അവസാന വട്ട സന്ദര്‍ശനം പുരോഗമിക്കുകയാണ്. അതോടൊപ്പം വോട്ടര്‍മാരുടെ ക്രമനമ്പര്‍ രേഖപ്പെടുത്തിയ സ്ലിപ്പും വിതരണം ചെയ്യുന്നുണ്ട്. സമീപകാലത്തെ തെരഞ്ഞെടുപ്പ് ശൈലിയില്‍ നിന്നും മാറി ഈ അവസാന വട്ട പ്രവര്‍ത്തനം യുഡിഎഫിന് നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നാണ് അവരുടെ വിശ്വാസം. ഇത്തരമൊരു അന്തിമഘട്ട സന്ദര്‍ശനം യുഡിഎഫ് ഇതാദ്യമായാണ് നടത്തുന്നത്.

General election at Kannur, Kannur, News, Kerala, Election, Trending, Politics, Lok Sabha, LDF

സിപിഎമ്മിന്റെ ശൈലി പിന്‍തുടര്‍ന്ന് ഇത്തരമൊരു തെരഞ്ഞെടുപ്പ് രീതി വോട്ട് പാഴായി പോകുന്നത് തടയാനാകുമെന്നാണ് നേതൃത്വത്തിന്റെ വിശ്വാസം. ഓരോ ബൂത്ത് പരിധിയിലും വനിതകളടങ്ങുന്ന സംഘങ്ങളാണ് സിപിഎമ്മിന് വേണ്ടി വീടുകള്‍ കേന്ദ്രീകരിച്ച് രംഗത്ത് ഇറങ്ങിയിട്ടുള്ളത്. മണ്ഡലത്തിലെ അടിയൊഴുക്കള്‍ തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള അവസാന വട്ട ശ്രമമാണ് ഇരു മുന്നണികളും നടത്തി വരുന്നത്.

എന്നാല്‍ അടിയൊഴുക്കുകള്‍ ഏത് വിധത്തിലെന്ന കാര്യത്തില്‍ വ്യക്തമായ അഭിപ്രായം രണ്ട് മുന്നണികള്‍ക്കുമില്ല. സിപിഎം ലോക്കല്‍ സെക്രട്ടറിയും ബ്രാഞ്ച് സെക്രട്ടറിമാരും നേതൃത്വം വഹിച്ചുകൊണ്ടാണ് ഇത്തരമൊരു പ്രചാരണ സംവിധാനം നടത്തുന്നത്. എന്നാല്‍ യുഡിഎഫ് ബൂത്ത് പ്രസിഡണ്ടുമാരും ഭാരവാഹികളും മഹിളാ പ്രവര്‍ത്തകരും ചേര്‍ന്നുള്ള വോട്ട് തേടലാണ് അവസാനവട്ടമായി നടത്തുന്നത്. കഴിഞ്ഞ തവണ കണ്ണൂര്‍ മണ്ഡലത്തില്‍ നേരിട്ട പരാജയത്തിന്റെ കാരണങ്ങളില്‍ പഴുതടച്ച് മണ്ഡലം തിരിച്ച് പിടിക്കുക എന്ന വാശിയിലാണ് സുധാകരന്‍.

ഒപ്പം പാര്‍ട്ടിയും യുഡിഎഫും സജീവമായതോടെ കോണ്‍ഗ്രസ്സ് അണികളില്‍ വിജയ പ്രതീക്ഷ ഉടലെടുത്തിരിക്കയാണ്. തെരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ കാര്യത്തില്‍ കണക്ക് കൂട്ടലുകള്‍ക്ക് ഏറെ പ്രാധാന്യമുള്ള മണ്ഡലമാണ് കണ്ണൂര്‍. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ലോകസഭാ മണ്ഡലത്തില്‍പെട്ട ഏഴ് നിയമസഭാ മണ്ഡലങ്ങളിലും കൂടി 1,02,176 വോട്ടുകളുടെ ഭൂരിപക്ഷമാണ് എല്‍ഡിഎഫ് നേടിയത്. ഈ ആത്മ വിശ്വാസത്തോടെയാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്നാല്‍ നിയമസഭാ വോട്ട് നിലയില്‍ നിന്നും ലോകസഭാ വോട്ടുകള്‍ മാറി മറിയുന്നത് കണ്ണൂരില്‍ പതിവാണ്.

രാജ്യത്തു തന്നെ ഏറ്റവും കൂടുതല്‍ പാര്‍ട്ടി അംഗങ്ങളുള്ള ജില്ലയാണ് സിപിഎമ്മിനെ സംബന്ധിച്ച് കണ്ണൂര്‍.
എങ്കിലും പലപ്പോഴും ലോകസഭാ തെരഞ്ഞെടുപ്പുകളില്‍ സിപിഎമ്മിന് കണ്ണൂര്‍ മണ്ഡലത്തില്‍ കാലിടറിയിട്ടുണ്ട്. 2009 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായ കെ സുധാകരന്‍ 43,151 വോട്ടിന് ജയിച്ചു കയറിയതാണ് ഒടുവിലത്തെ തെളിവ്. 2014 ല്‍ സിറ്റിങ് എംപിയായ കെ സുധാകരനെ അട്ടിമറിച്ച് സിപിഎമ്മിലെ പി കെ ശ്രീമതി വിജയിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: General election at Kannur, Kannur, News, Kerala, Election, Trending, Politics, Lok Sabha, LDF.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?