ഒമാനില്‍ സ്വദേശി വത്ക്കരണം; ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ കുറവ്

മസ്‌ക്കത്ത്: (www.kvartha.com 09.04.2019) ഒമാനില്‍ സ്വദേശി വത്ക്കരണം വ്യാപകമായതോടെ വിദേശികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് അനുഭവപ്പെട്ടു. സ്വദേശി വത്ക്കരണവും വിസാ വിലക്കും നിര്‍ബന്ധമാക്കിയതോടെയാണ് വിദേശികളുടെ എണ്ണത്തില്‍ കുറവ് അനുഭവപ്പെട്ടു തുടങ്ങിയത്.

ര​ണ്ടു​ മാ​സ​ത്തി​നു​ള്ളി​ല്‍ വി​ദേ​ശി ജ​ന​സം​ഖ്യ​യി​ല്‍ മൂ​ന്ന​ര ശ​ത​മാ​ന​ത്തി​ന്റെ കു​റ​വാ​ണ്​ ഉ​ണ്ടാ​യ​തെ​ന്ന്​ ദേ​ശീ​യ സ്​​ഥി​തി വി​വ​ര കേ​ന്ദ്ര​ത്തി​ന്റെ ക​ണ​ക്കു​ക​ള്‍ പ​റ​യു​ന്നു. അ​ല്‍ വു​സ്​​ത​യും ദാ​ഖി​ലി​യ​യും ഒ​ഴി​ച്ച്‌​ മ​റ്റെ​ല്ലാ ഗ​വ​ര്‍​ണറേ​റ്റു​ക​ളി​ലു​മു​ള്ള വി​ദേ​ശ ജ​ന​സം​ഖ്യ​യി​ല്‍ കു​റ​വ്​ ദൃ​ശ്യ​മാ​ണ്.
ഫെ​ബ്രു​വ​രി അ​വ​സാ​ന​ത്തെ ക​ണ​ക്ക​നു​സ​രി​ച്ച്‌​ 1,782,406 വി​ദേ​ശി​ക​ളാ​ണ്​ രാ​ജ്യ​ത്ത്​ ഉ​ള്ള​ത്. ഡി​സം​ബ​ര്‍ അ​വ​സാ​നം ഇ​ത്​ 1,787,447 ആ​യി​രു​ന്നു.

Oman Nationalization drive threatens thousands of expats' jobs, Muscat, News, Foreigners, Oman, Gulf, World

ജ​നു​വ​രി, ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ല്‍ ദോ​ഫാ​റി​ലാ​ണ്​ ഏ​റ്റ​വു​മ​ധി​കം കു​റ​വ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്​, ആ​റ​ര ശ​ത​മാ​നം. വ​ട​ക്ക​ന്‍ ശ​ര്‍​ഖി​യ​യും മ​സ്​​ക​ത്തു​മാ​ണ്​ തൊ​ട്ടു​പി​ന്നി​ല്‍. യ​ഥാ​ക്ര​മം 5.6 ശ​ത​മാ​ന​ത്തിന്റെ​യും 4.2 ശ​ത​മാ​ന​ത്തി​​െന്‍റ​യും കു​റ​വാ​ണ്​ ഇ​വി​ടെ ഉ​ണ്ടാ​യ​ത്. വി​ദേ​ശി​ക​ളി​ല്‍ ഇ​ന്ത്യ​ക്കാ​ര്‍ ത​ന്നെ​യാ​ണ്​ കൂ​ടു​ത​ലും.

ഡി​സം​ബ​റി​നെ അ​പേ​ക്ഷി​ച്ച്‌​ ഫെ​ബ്രു​വ​രി​യി​ല്‍ ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണം നാ​ലു​ ശ​ത​മാ​നം കു​റ​ഞ്ഞ്​ 6.60 ല​ക്ഷ​മാ​യി. ബം​ഗ്ലാ​ദേ​ശി​ക​ളു​ടെ എ​ണ്ണം 4.6 ശ​ത​മാ​നം കു​റ​ഞ്ഞ്​ 6.58 ല​ക്ഷ​മാ​യ​പ്പോ​ള്‍ പാ​കി​സ്​​താ​നി​ക​ളു​ടേ​ത്​ 7.1 ശ​ത​മാ​നം കു​റ​ഞ്ഞ്​ 2.15 ല​ക്ഷ​മാ​യി. നേ​പ്പാ​ള്‍, താ​ന്‍​സ​നി​യ​ന്‍ സ്വ​ദേ​ശി​ക​ളു​ടെ എ​ണ്ണ​വും കു​റ​ഞ്ഞു​വ​രു​ക​യാ​ണ്.

സ്വ​ദേ​ശി​വ​ത്​​ക​ര​ണ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ വി​സാ വി​ല​ക്കു​മാ​ണ്​ വി​ദേ​ശി​ക​ളു​ടെ എ​ണ്ണം കു​റ​യാ​ന്‍ കാ​ര​ണം. സ​ര്‍​ക്കാ​റി​​ന്റെ തൊ​ഴി​ല്‍ പ​ദ്ധ​തി​ക​ള്‍ ല​ക്ഷ്യം കാ​ണു​ന്നു​വെ​ന്ന​തി​ന്റെ സൂ​ച​ന​യാ​ണ്​ ഇ​ത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Oman Nationalization drive threatens thousands of expats' jobs, Muscat, News, Foreigners, Oman, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?