ആന്റി ഡിഫേസ്മെന്റ് സ്‌ക്വാഡ് സുസജ്ജം; പാതിരാത്രിക്ക് പോലും പരാതിക്ക് പരിഹാരമുണ്ടാകും

കാസര്‍കോട്: (www.kasargodvartha.com 08.04.2019) ജില്ലയില്‍ ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രൂപീകരിച്ച ആന്റി ഡിഫേസ്മെന്റ് സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം ഊര്‍ജിതം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയ സി വിജില്‍ മൊബൈല്‍ ആപ്പിലൂടെ ലഭിക്കുന്ന എല്ലാ പരാതികളും 100 മിനിറ്റിനകം ഇവര്‍ പരിഹരിച്ചിട്ടുണ്ട്. പാതിരാത്രിക്ക് പരാതികള്‍ ലഭിച്ചാല്‍പോലും  അപ്പോള്‍ തന്നെ അത് പരിഹരിക്കാന്‍ സ്‌ക്വാഡ് കുതിച്ചെത്തും.

പൊതുസ്ഥലങ്ങളിലോ സ്വകാര്യ വ്യക്തിയുടെ അനുമതി ഇല്ലാതെയോ അവരുടെ വസ്തുവിലോ സ്ഥലത്തോ പ്രദര്‍ശിപ്പിക്കുന്ന രാഷ്ട്രീയ ചിഹ്നങ്ങള്‍, പോസ്റ്റര്‍, ബാനറുകള്‍ തുടങ്ങിയവ നീക്കം ചെയ്യാന്‍ രൂപികരിച്ച സ്‌ക്വാഡ് ആണ് ആന്റി ഡിഫേസ്മെന്റ് സ്‌ക്വാഡ്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നത് മുതലാണ് ഇവര്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലായി രൂപീകരിച്ച അഞ്ച് സ്‌ക്വാഡും, ഒരു ജില്ലാ സ്‌ക്വാഡും ഉള്‍പ്പടെ മൊത്തത്തില്‍ ആറ് ആന്റി ഡിഫേസ്മെന്റ് സ്‌ക്വാഡുകള്‍  പ്രവര്‍ത്തിക്കുന്നുണ്ട്. സി വിജിലിലൂടെ ലഭിക്കുന്ന  പരാതികളാണ് ഇവര്‍ പ്രധാനമായും  പരിഹരിക്കുന്നത്.  അഞ്ച് അംഗങ്ങളാണ് ഒരു ടീമില്‍  ഉള്‍പ്പെടുന്നത്.  മജിസ്ട്രേറ്റ്, എ.എസ്.ഐ, കോണ്‍സ്റ്റബിള്‍, അസിസ്റ്റന്റ്, വീഡിയോ ഗ്രാഫര്‍, ഡ്രൈവര്‍ എന്നിവര്‍ അടങ്ങുന്നതാണ് ഒരു ടീം.

ലോക്സഭ തെരഞ്ഞെടുപ്പ് പ്രകൃതി സൗഹൃദമായി നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. സി വിജില്‍  ആപ്പിലൂടെ പരാതികള്‍ ലഭിച്ചില്ലെങ്കില്‍ പോലും  ബാനറുകള്‍, പോസ്റ്ററുകള്‍ തുടങ്ങി പ്രകൃതി സൗഹൃദമല്ലാത്ത തെരഞ്ഞെടുപ്പ് സാമഗ്രികള്‍ എവിടെ കണ്ടാലും ആന്റി ഡിഫേസ്മെന്റ് സ്‌ക്വാഡ് നീക്കം ചെയ്യും. ഹരിത ചട്ടം പാലിച്ച് പ്രകൃതി സൗഹൃദമായി തെരഞ്ഞെടുപ്പ് നടത്താന്‍ സദാ സമയവും പ്രവര്‍ത്തന സജ്ജരാണിവര്‍.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, election, Trending, Anti defacement squad ready
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?