വിവാഹ പന്തലില്‍ വധുവിനൊപ്പം ഇരുന്ന് പബ്ജി കളിക്കുന്ന വരന്റെ വീഡിയോ വൈറല്‍; ലഭിക്കുന്ന സമ്മാനങ്ങളില്‍ താത്പര്യം കാണിക്കാതെ വധുവിനെ പോലും ശ്രദ്ധിക്കാതെയുള്ള യുവാവിനെതിരെ വ്യാപക വിമര്‍ശനങ്ങളും

മുംബൈ: (www.kvartha.com 30.04.2019) വിവാഹ പന്തലില്‍ വധുവിനൊപ്പം ഇരുന്ന് പബ്ജി കളിക്കുന്ന വരന്റെ വീഡിയോ വൈറലാകുന്നു. അതേസമയം ലഭിക്കുന്ന സമ്മാനങ്ങളില്‍ താത്പര്യം കാണിക്കാതെ വധുവിനെ പോലും ഒന്നു നോക്കാതെയുള്ള വരന്റെ പബ്ജി കളിക്കെതിരെ വ്യാപക വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്.

ലോകത്തെമ്പാടുമുള്ള യുവാക്കള്‍ക്കും കുട്ടികള്‍ക്കുമിടയില്‍ തരംഗമായിരിക്കുന്ന മൊബൈല്‍ ഗെയിമാണ് പബ്ജി. ഇത് തലയ്ക്ക് പിടിച്ചവരുടെ എണ്ണം കൂടിക്കൂടി വരികയാണ്. അതിനെതിരെ പല ട്രോളുകളും ഇറങ്ങാറുമുണ്ട്. എന്നാല്‍ പബ്ജി കളിക്കുന്നവരുടെ എണ്ണത്തില്‍ യാതൊരു കുറവും ഉണ്ടായിട്ടില്ല. അതിനിടെയാണ് വിവാഹപന്തലില്‍ വധുവിനൊപ്പം ഇരുന്ന് പബ്ജി കളിക്കുന്ന വരന്റെ വീഡിയോ ടിക് ടോക്കില്‍ വൈറലാകുന്നത്.

Viral TikTok Video Shows Groom Playing PUBG at His Own Wedding, Mumbai, News, Humor, Marriage, Video, Criticism, National, Entertainment.

അതേസമയം വീഡിയോ ടിക്ക് ടോക്കിന് വേണ്ടി നിര്‍മിച്ചതാണെന്ന തരത്തിലുള്ള വിമര്‍ശനങ്ങളും കമന്റ് ബോക്സില്‍ നിറയുന്നുണ്ട്. ലക്ഷകണക്കിന് കാഴ്ചക്കാരാണ് വീഡിയോക്കുള്ളത്. നേരത്തെ ടിക്ക് ടോക്കിന് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ പബ്ജി നിരോധിക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. ഗുജറാത്തില്‍ ഇത് നിരോധിച്ചിരിക്കുകയാണ്.

Keywords: Viral TikTok Video Shows Groom Playing PUBG at His Own Wedding, Mumbai, News, Humor, Marriage, Video, Criticism, National, Entertainment.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?