ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പശു ഫാം പരിസരവാസികള്‍ക്ക് ദുരിത പൂർണ്ണമാകുന്നു
ഹരിപ്പാട്: (www.kvartha.com 21.04.2019) ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പശു ഫാം പരിസരവാസികളുടെ ജീവിതം നരകതുല്യമാക്കുന്നു. തൃക്കുന്നപ്പുഴ പല്ലനയില്‍ ആശാ വര്‍ക്കറായി പ്രവര്‍ത്തിക്കുന്ന സ്ത്രീയും ഭര്‍ത്താവുമാണ് പരിസരവാസികളെ ദുരിതത്തിലാക്കുന്ന രീതിയില്‍ നിയമം ലംഘിച്ച് ഫാം നടത്തുന്നത്.
വീടിനോട് ചേര്‍ന്ന് മതിയായ സ്ഥലമില്ലാത്തിടത്താണ് ചെറിയൊരു തൊഴുത്ത് നിര്‍മ്മിച്ച് 15 ഓളം പശുക്കളെ ഇവര്‍ വളര്‍ത്തുന്നത്. തൊഴുത്തിലെ മാലിന്യങ്ങള്‍ തോന്നുന്നതു പോലെ തള്ളുന്നതിനാല്‍ അസഹനീയമായ ദുര്‍ഗ്ഗഗന്ധവും കൊതുകു ശല്യവും മൂലം പരിസരവാസികള്‍ പൊറുതിമുട്ടുന്നു. പശുക്കളെ കുളിപ്പിക്കുന്ന വെള്ളവും ചള്ളയും പരിസരത്തെ വീടിന്റെ ഭിത്തിയിലും മേല്‍ക്കൂരയിലും തെറിച്ചു വീണ് ആകെ വൃത്തികേടായ നിലയിലാണ്.
വീടിന്റെ കതകുകളും ജനലുകളും തുറക്കാനാവാത്ത സ്ഥിതിയിലാണ്. ഗവ. എല്‍ പി സ്‌ക്കൂളിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ മൂക്കു പൊത്തി പോകേണ്ട അവസ്ഥയിലാണ്. മിക്ക പരിസരവാസികളും ശ്വാസകോശ അലര്‍ജി രോഗങ്ങളുടെ പിടിയിലാണ്. ദുരിതം സഹിക്കാതെ അയല്‍ വീട്ടുകാരന്‍ താമസം മാറ്റേണ്ടി വന്ന സാഹചര്യവുമുണ്ടായിട്ടുണ്ട്. ഈ ദുരിതം കാരണം തന്റെ വീട് വില്‍ക്കാനാവാത്ത അവസ്ഥയിലാണിദ്ദേഹം. ഇത്രയും പരിസ്ഥിതി പ്രശ്നങ്ങളുണ്ടായിട്ടും പരാതികള്‍ നല്‍കിയിട്ടും പഞ്ചായത്തധികൃതരും ആരോഗ്യ വകുപ്പധികൃതരും അനങ്ങാപ്പാറ നയം തുടരുകയാണ്. വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ഈ ഫാം ജനവാസ മേഖലയില്‍ പാലിക്കേണ്ട ചട്ടങ്ങളും നിയമങ്ങളും പാലിക്കാതെയാണ് പ്രവര്‍ത്തിക്കുന്നത്. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ഈ ഫാമിന് തടയിടുന്നതിന് ഉന്നതാധികാരികളെ സമീപിക്കാനുള്ള നീക്കത്തിലാണ് നാട്ടുകാര്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
)

Keywords: Kerala, News, Coupels, Natives, Environmental problems, Cow farm becomes Miserable to natives.
Powered by Info News For You

Comments
Post a Comment