പെണ്ണിന്‍ പ്രതികാരം നമ്മുടെ ചിന്തക്കും അപ്പുറത്താണ്
കൂക്കാനം റഹ് മാന്‍
(www.kvartha.com 06.04.2019) 71 വയസ്സിലെത്തിയിട്ടും 62 വര്‍ഷങ്ങള്‍ക്കപ്പുറം നടന്ന സംഭവം അയാള്‍ അയവിറക്കുകയാണ്. അന്ന് അയാള്‍ 4-ാംക്ലാസ് വിദ്യാത്ഥിയായിരുന്നു. നാട്ടിന്‍പുറത്തെ ലോവര്‍ പ്രൈമറി സ്‌കൂളിലെ പഠനം. പട്ടിണിക്കാലം. ഒരൊറ്റ കാക്കി ട്രൗസറും കുപ്പായവും മാത്രം ഇട്ടൊരുങ്ങി സ്‌കൂളില്‍ പോയകാലം. നല്ല തടിമിടുക്കുള്ളവന്‍. അതിരാവിലെ കഴിക്കുന്ന കുളുത്തതിന്റെ ഉശിര്. പേര് കരുണാകരന്‍. പഠിത്തത്തില്‍ പിന്നോക്കക്കാരനാണ്. മാരാര്‍ മാഷ് കേട്ടെഴുത്ത് നടത്തുകയാണ്. കരുണാകരന്‍ എന്നും വട്ടപ്പൂജ്യമാണ്. അടുത്തിരിക്കുന്ന മീനാക്ഷിയുടെ സ്ലേറ്റില്‍ അവന്‍ നോക്കുകയായിരുന്നു. അപ്പോഴാണ് മാരാര്‍ മാഷ് അരികെ വന്നതും, ചന്തിക്ക് ശക്തമായി അടിച്ചതും..
കരുണാകരന്റെ ചന്തിക്ക് ഉണ്ടായ കുരുപൊട്ടി ചോര ട്രൗസര്‍ മുഴുവന്‍ പരന്നു. വേദന കൊണ്ടവന്‍ പുളഞ്ഞു. അവന്‍ സ്ലേറ്റുമെടുത്ത് പുറത്തേക്കോടി. കേട്ടാല്‍ അറക്കുന്ന ഭാഷയില്‍ മാരാര്‍ മാഷെ തെറിപറഞ്ഞുകൊണ്ട് അവന്‍ ഒരേ ഓട്ടം. തിരിഞ്ഞു നോക്കാതെയുള്ള ഓട്ടമായിരുന്നു. മാഷ് പിറകേ തന്നെ വരുന്നുണ്ടെന്നാണ് അവന്റെ വിശ്വാസം. അവന്‍ വീടിന്റെ വരാന്തയില്‍ കയറി. തിരിഞ്ഞു നോക്കുമ്പോള്‍ മാരാര്‍ മാഷും ഹെഡ്മാഷും വിട്ട്മുറ്റത്ത് എത്തി. അവന്‍ ഓടി പടിഞ്ഞാറ്റയില്‍ കയറി. ഹെഡ്മാഷ് ചെറുപ്പക്കാരനാണ്. കരുണാകരന്റെ വിരലില്‍ പിടിച്ചു വലിക്കുമ്പോള്‍ അവന്‍ പടിഞ്ഞാറ്റയുടെ വാതിലടച്ചു. മാഷിന്റെ കൈവിരലുകള്‍ വാതിലിനിടയില്‍ കുടുങ്ങി. അവന്‍ സര്‍വ്വ ശക്തിയും കൂട്ടി വാതില്‍ അമര്‍ത്തി അടക്കാന്‍ തുടങ്ങി. വിരലുകള്‍ അമര്‍ന്നപ്പോള്‍ ഹെഡ്മാഷ് ഉറക്കെ വാവിട്ടു കരയാന്‍ തുടങ്ങി...
കരുണാകരന്റെ വാശി തീരുന്നില്ല. അവന്‍ 'വിടില്ല ഞാന്‍' എന്ന് പറഞ്ഞ് വേദന കൊണ്ട് കരയുകയുന്നു. ഒടുവില്‍ അയല്‍വിട്ടുകാരൊക്കെ ഓടിവന്നാണ് വാതിലിന്റെ പിടിവിടീപ്പിച്ചത്. അപ്പോഴെക്കും മാഷിന്റെ വിരലുകളില്‍ നിന്ന് ചോര കിനിഞ്ഞു വരാന്‍ തുടങ്ങിയിരുന്നു. കരുണാകരന്‍ ചന്തിക്കുണ്ടായ കുരുപൊട്ടിയ വേദനയും ചോരപുരണ്ട ട്രൗസറും നോക്കി അമര്‍ഷം കൊള്ളുകയായിരുന്നു. സ്‌കൂളിലെത്തിയ ഹെഡ്മാഷും മാരാര്‍ മാഷും അവന്റെ പേര് പട്ടികയില്‍ നിന്നും വെട്ടിക്കളഞ്ഞു. അങ്ങിനെയാണ് കരുണാകരന് നാലാം ക്ലാസ് പഠനത്തോടെ പഠനം നിര്‍ത്താനുള്ള ഭാഗ്യം ഉണ്ടായത്.
........................
കരുണാകരന്‍ വളര്‍ന്നു. ആരേയും കൂസാതെ സ്‌കൂളിനു മുന്നിലൂടെ അവന്‍ നടന്നു ആരോഗ്യവാനായ കരുണാകരന്‍ നല്ല അധ്വാനിയായി മാറി. കാര്‍ഷിക രംഗത്ത് ആരെയും അതിശയിപ്പിക്കും വിധം മുന്നോട്ടു കുതിച്ചു. തോര്‍ത്ത് മുണ്ടും ബനിയനും തലയിലൊരു തലേക്കെട്ടുമായി പുലര്‍ന്നെണീറ്റാല്‍ അന്തിമയങ്ങും വരെ വയലിലും, കവുങ്ങിന്‍ തോട്ടത്തിലും, തെങ്ങിന്‍ പറമ്പിലും മാത്രമെ കരുണനെ കാണൂ. ജേഷ്ഠന്റെയും മറ്റും നിയന്ത്രണത്തിലായതിനാല്‍ ചീത്ത സ്വഭാവമൊന്നും കരുണനെ തൊട്ടു തീണ്ടിയില്ല. കൈകരുത്തും അധ്വാനിക്കാനുളള മനസ്സുമുണ്ടായാല്‍ കാര്‍ഷിക രംഗമാണ് ഏറ്റവും അനുയോജ്യമെന്ന് കരുണന്‍ തെളിയിച്ചു.
മുപ്പതു കഴിഞ്ഞ കരുണന് കല്യാണം കഴിച്ചു കൊടുക്കാന്‍ വീട്ടുകാര്‍ തയ്യാറായി. അക്കാലത്ത് പെണ്ണിനെ കിട്ടാന്‍ പാടുപെടേണ്ടിയിരുന്നില്ല. നാടെങ്ങും പുരനിറഞ്ഞു നില്‍ക്കുന്ന പെണ്ണുങ്ങള്‍ സുലഭമായിരുന്നു. കരുണാകരന് വിവാഹത്തെക്കുറിച്ച് കൃത്യമായധാരണയുണ്ട്. പാവപ്പെട്ട കുടുംബത്തില്‍ നിന്നാവണം, തന്നെപോലെ മാത്രം പഠിപ്പുണ്ടായാല്‍ മതി. കൃഷികാര്യങ്ങില്‍ തല്‍പര്യമുളളവളാവണം. ഈ ധാരണ പ്രകാരമുളള പെണ്ണിനെ അന്വേഷിച്ചു. അച്ഛന്‍ മരിച്ചു പോയ അമ്മയും രണ്ട് പെണ്‍ മക്കളും മാത്രമുളള കുടുംബം. യോജിച്ചതാണെന്ന് കണ്ടെത്തി. വിവാഹം നടന്നു.
മാസങ്ങള്‍ ഓരോന്നു കടന്നു പോയി. സ്‌നേഹത്തോടെ ജീവിതം മുന്നോട്ടുപോയി. ഒരു കുഞ്ഞു പിറന്നു. എന്നും കാര്‍ഷിക പ്രവൃത്തിയില്‍ മുഴുകി, അതില്‍ സംതൃപ്തി അടയുന്ന കരുണന്‍ മാതൃകാപരമായിട്ടുളള ഒരു കുടുംബ ജീവിതം നയിക്കണമെന്ന മോഹത്തോടെ കഴിയുകയായിരുന്നു. സ്ത്രീകള്‍ സൂത്രശാലികളാണെന്നതിന് ഒരു തെളിവു കൂടിയാണ് കരുണന്റെ ഭാര്യ. വിവാഹത്തിന് മുമ്പ് ഒരു ലൈനുണ്ടായിരുന്നു അവള്‍ക്ക്. വിവാഹ ശേഷവും സംശയത്തിന്റെ ഒരു ലാഞ്ചനയുമില്ലാതെ ആ ബന്ധം അവള്‍ തുടരുകയായിരുന്നു. കരുണന്‍ ആ കാര്യം കണ്ടെത്താന്‍ വൈകിപ്പോയി...
അതിനാല്‍ വിവാഹ ബന്ധം അവസാനിപ്പിച്ചേ പറ്റൂ എന്ന് കരുണന്‍ തീരുമാനിച്ചു കഴിഞ്ഞു. ദൃഢ ഗാത്രനും, എന്ത് സാഹസത്തിനും മുതിരുന്നവനുമാണ് കരുണന്‍. സ്‌നേഹിച്ചാല്‍ എന്ത് ത്യാഗം ചെയ്തും അതിന്റെ പതിന്മടങ്ങ് തിരിച്ച് സ്‌നേഹിക്കും. വെറുപ്പ് വന്നാല്‍, പ്രത്യേകിച്ച് ചതിവ് പ്രയോഗിച്ചാല്‍ അടങ്ങിയിരിക്കില്ല. പ്രതികാരം ചെയ്‌തേ അടങ്ങൂ...
വിവാഹമോചനം ആവശ്യപ്പെട്ടു പലതവണയും അമ്മയേയും ബന്ധുക്കളെയും കണ്ടു. പക്ഷേ അവള്‍ അതിന് തയ്യാറാവുന്നില്ല. അവളുടെ അമ്മയും വിവാഹമോചത്തിന് അനുകൂലമല്ലാത്ത നിലപാടിലായിരുന്നു. തന്നെ ചതിച്ചവരെ അതേ നാണയത്തില്‍ തിരിച്ചു കൊടുക്കണമെന്ന് കരുണന്‍ തീരുമാനിച്ചു കഴിഞ്ഞു.
അവളുടെ അനിയത്തി അന്ന് ഡിഗ്രി ക്ലാസില്‍ എത്തിയിരുന്നു. പഠിത്തത്തില്‍ മിടുക്കിയാണ്. അവളെയെങ്കിലും ഒരു നിലയിലെത്തിക്കണമെന്ന ആഗ്രഹമായിരുന്നു അമ്മയ്ക്ക്. അക്കാര്യത്തില്‍ കരുണനും യോജിപ്പായിരുന്നു. പഠിക്കാന്‍ വേണ്ടുന്ന സഹായം ചെയ്യാന്‍ കരുണനും സദാസന്നദ്ധനായിരുന്നു.
സ്വന്തം ഭാര്യ വേറൊരു പുരുഷനുമായി രഹസ്യബന്ധമുണ്ടെന്നറിഞ്ഞതു മുതല്‍ കരുണന്റെ മനസ്സ് തകര്‍ന്നു. നേരെവഴിക്ക് വിവാഹമോചനം തടത്താന്‍ അവര്‍ തയ്യാറുമല്ല. കരുണനില്‍ പ്രതികാരാഗ്‌നി ആളിക്കത്താന്‍ തുടങ്ങി... ഇനിയൊന്നും ആലോചിക്കാനില്ല. മനസ്സില്‍ രൂപമെടുത്ത ആശയം നടപ്പാക്കാന്‍ കരുണന്‍ തയ്യാറായി..
മഴ തിമര്‍ത്ത് പെയ്യുന്ന ഒരു രാത്രി. കള്ളക്കര്‍ക്കിടമാസത്തിലെ വാവു ദിവസം. അന്നാണ് അത് സംഭവിച്ചത്. കരുണന്‍ കൂട്ടുകാരൊന്നിച്ച് ചില അവസരങ്ങളില്‍ മദ്യം കഴിക്കാറുണ്ട്. സ്ഥിരം മദ്യപാനിയല്ല. പക്ഷേ ഈ ദിവസം, ആവോളം മദ്യസേവ നടത്തി. എങ്കിലും സ്വബോധം നഷ്ടപ്പെട്ടിട്ടില്ല. രാത്രി പന്ത്രണ്ടു മണിയായി കാണും. കരുണന്‍ ഭാര്യവീട് ലക്ഷ്യമാക്കി നടന്നു. പുറത്തെ കുളിമുറിയില്‍ വെളിച്ചം കാണുന്നുണ്ട്. കുളിമുറിയുടെ വാതില്‍ തള്ളിത്തുറന്നു അകത്തു കടന്നു. അത് അവള്‍ തന്നെ. കരുണന്‍ ആഗ്രഹിച്ചതു തന്നെ. ഭാര്യയുടെ അനിയത്തി. അവന്‍ അവളെ കടന്നു പിടിച്ചു. അവളുടെ വായ മുറുക്കെ പൊത്തിപ്പിടിച്ചു. അവള്‍ക്ക് നിലവിളിക്കാനോ, കുതറിയോടാനോ പറ്റുന്നില്ല. അവന്റെ കൈക്കരുത്തില്‍ അവള്‍ ഞെരിഞ്ഞമര്‍ന്നു. അപ്രതിക്ഷിതമായ ലൈംഗികാതിക്രമത്തിന് അവള്‍ വിധേയയായി. കാമദാഹവും, പ്രതികാരവും ഒപ്പം തീര്‍ത്ത സന്തോഷത്തിലാണ് കരുണന്‍..
അതിനു ശേഷം കരുണന്‍ അറിയുന്നത് ഭാര്യയുടെ അനിയത്തി ഗര്‍ഭിണിയായി എന്നാണ്. വീട്ടുകാരറിഞ്ഞു. നാട്ടുകാരറിഞ്ഞു. ഒരു കൂസലുമില്ലാതെ കരുണന്‍ പ്രഖ്യാപിച്ചു. എന്നെ അവള്‍ ചതിച്ചു. ഞാന്‍ അവളുടെ അനിയത്തിയെ ചതിച്ചു. പ്രശ്‌നമൊന്നുമില്ല. ഞാന്‍ അവളെ വിവാഹം കഴിച്ചോളാം.
ഇതോടെ ആദ്യഭാര്യ പിണങ്ങിപ്പോയി. അനിയത്തി കരുണന്റെ ഭാര്യയുമായി. ഏത് പ്രശ്‌നത്തേയും സധൈര്യം നേരിടുന്ന കരുണന്‍ അവളെ പഠിക്കാന്‍ പ്രേരിപ്പിച്ചു. അവള്‍ പഠനത്തില്‍ മുന്നോട്ടു പോയി. ഡിഗ്രി കഴിഞ്ഞു. പിജി കഴിഞ്ഞു സര്‍ക്കാര്‍ സര്‍വ്വീസില്‍ ഗസറ്റഡ് തസ്തികയില്‍ ജോലി ലഭിച്ചു. അങ്ങിനെ കരുണനെന്ന നാലാം ക്ലാസുകാരാന്റെ ഭാര്യ ഗസറ്റഡ് ആഫീസറായി...
ഇനിയാണ് സ്ത്രീയുടെ പ്രതികാരം കാണേണ്ടത്. കരുണനോട് അവള്‍ പ്രതിവചിച്ചതിങ്ങിനെ 'എന്നെ നിങ്ങള്‍ ചതിച്ചു. എന്റെ ചേച്ചിയോട്ടുളള പ്രതികാരമാണിത് എന്നാണ് നിങ്ങള്‍ പറഞ്ഞത്. ഞാന്‍ അന്ന് ആത്മഹത്യ ചെയ്തിരുന്നുവെങ്കില്‍ നിങ്ങളുടെ ജീവിതം അവിടം കൊണ്ടവസാനിക്കുമായിരുന്നു. പെണ്ണിനും പ്രതികാരവാഞ്ചയുണ്ട്. ഇനി വീട്ടുജോലിയൊന്നും എനിക്ക് ചെയ്യാന്‍ പറ്റില്ല. എല്ലാം നിങ്ങള്‍ ചെയ്യണം. എനിക്ക് ഭക്ഷണം ഉണ്ടാക്കിത്തരണം. വസ്ത്രം അലക്കിത്തരണം. വീടും പരിസരവും വൃത്തിയാക്കണം. അവളുടെ ആജ്ഞയായിരുന്നു അത്. കരുണന്‍ എല്ലാം തലകുലുക്കി സമ്മതിച്ചു.
അവര്‍ ഇരുവരും ഭാര്യാഭര്‍ത്താക്കന്മാര്‍ തന്നെ. പക്ഷേ ഭര്‍ത്താവിന്റെ ഒപ്പം കിടക്ക പങ്കിടാനോ, ഒപ്പം പോകാനോ അവള്‍ തയ്യാറല്ല. വര്‍ഷങ്ങള്‍ പലതുകഴിഞ്ഞു. അവള്‍ റിട്ടയറായി. കരുണന്‍ ഇപ്പോഴും ചുറുചുറുക്കോടെ കന്നുകാലി വളര്‍ത്തലും കൃഷിപണിയും ചെയ്യും. ഭാര്യയുടെ നിര്‍ദ്ദേശ പ്രകാരം മൂന്നുനേരം ഭക്ഷണം തയ്യാറാക്കിക്കൊടുക്കും. അവരുടെ വസ്ത്രങ്ങളെല്ലാം അലക്കിക്കൊടുക്കും. തികഞ്ഞ അച്ചടക്കത്തോടെ ഈ രീതിയില്‍ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നു.
ഏതായാലും പരാജയപ്പെട്ട് പിന്നോട്ട് പോകാന്‍ കരുണന്‍ തയ്യാറല്ല. സമൂഹത്തിന്റെയോ, ബന്ധുജനത്തിന്റെയോ അഭിപ്രായം കരുണന്‍ സ്വീകരിക്കില്ല. ഇതാണെന്റെ വഴി എന്ന ചിന്തയോടെ, ശുഷ്‌ക്കാന്തിയോടെ തന്റെ കര്‍മ്മ രംഗത്ത് സജീവമാണ് കരുണനിന്നും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kookkanam Rahman, Article, Woman, Couples, Girl, Revenge of women is very danger

Powered by Info News For You

Comments
Post a Comment