പഴയ എസ്.പി ഓഫീസ് കെട്ടിടത്തിലെ കവര്‍ച്ച: രണ്ടു സ്ത്രീകള്‍ അറസ്റ്റില്‍

കാസര്‍കോട് (www.evisionnews.co): പുലിക്കുന്നിലെ പഴയ എസ്.പി ഓഫീസ് കെട്ടിടത്തിന്റെ വാതില്‍ തകര്‍ത്ത ശേഷം മോഷ്ടിച്ചുകൊണ്ടുപോയ കേസ് രേഖകള്‍ കറന്തക്കാട്ടെ ആക്രിക്കടയില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. കേസിലെ പ്രതികളായ രണ്ട് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സേലം കള്ളക്കുറിശിയിലെ ഭൃതിമംഗലത്തില്‍ പാര്‍വതി (40), ഹംസവല്ലി (30) എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു. ആക്രിസാധനങ്ങള്‍ പെറുക്കി വില്‍പ്പന നടത്തുന്ന നാടോടിസംഘത്തില്‍ പെട്ടവരാണ് പാര്‍വതിയും ഹംസവല്ലിയും. പുലിക്കുന്നിലെ അപകടഭീഷണിയിലുള്ള പഴയ എസ്.പി. ഓഫീസ് പരിസരത്തുനിന്നും ഇവര്‍ പാഴ്വസ്തുക്കള്‍ ശേഖരിച്ചിരുന്നു. ഇതിനിടെ കെട്ടിടത്തിനകത്ത് തുറന്ന അലമാരയില്‍ അലക്ഷ്യമായി സൂക്ഷിച്ചുവെച്ച കേസ് ഫയലുകള്‍ കണ്ടപ്പോള്‍ ഉപയോഗശൂന്യമായ കടലാസുകളാണെന്ന് കരുതി രണ്ട് ഓട്ടോറിക്ഷകളിലായി കടത്തിക്കൊണ്ടുപോകുകയായിരുന്നുവെന്ന് യുവതികള്‍ പൊലീസിനോട് സമ്മതിച്ചു. ബുധനാഴ്ച രാവിലെയാണ് പഴയ എസ്.പി ഓഫീസ് കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള വാതില്‍ തകര്‍ത്ത് അകത്തു കടന്ന സ്ത്രീകള്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന ക്രൈം ഫയലുകള്‍ ഓട്ടോറിക്ഷകളില്‍ കടത്തികൊണ്ടുപോയത്. കേസ് രേഖകള്‍ പ്ലാസ്റ്റിക് ചാക്കുകളില്‍ നിറച്ചാണ് കൊണ്ടുപോയത്. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?