പേനയില്‍ നിന്നും വിത്ത് മുളയ്ക്കും; വിസ്മയമൊരുക്കി ശുചിത്വ മിഷന്‍
പത്തനംതിട്ട: (www.kvartha.com 22.04.2019) പേനയിലും വിത്തോ? ഞെട്ടേണ്ട ഇത്തവണ പേനയില്‍ നിന്നും വിത്തു മുളയ്ക്കും. ഹരിത തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലാ ശുചിത്വ മിഷനാണ് വിത്തു പേനകള്‍ ഒരുക്കിയിരിക്കുന്നത്. ഹരിത തെരഞ്ഞെടുപ്പിന്റെ സന്ദേശങ്ങള്‍ അടങ്ങിയ വിത്ത് പേന ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ പി ബി നൂഹ് ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എസ് സന്തോഷ്‌കുമാറിന് നല്‍കി ഉദ്ഘാടനം ചെയ്തു.
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രകൃതി സൗഹൃദമാക്കുന്നത്തിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്യുന്നതിനാണ് വിത്ത് പേനകള്‍ ഒരുക്കിയിരിക്കുന്നത്. മഷി തീര്‍ന്നാല്‍ വലിച്ചെറിയുന്ന പേനകള്‍ പ്രകൃതിയിലുണ്ടാക്കുന്ന മാലിന്യങ്ങള്‍ക്ക് പരിഹാരം കാണുകയാണ് ജില്ലാ ശുചിത്വ മിഷന്‍.
Keywords: Seeds in pen; Pen magic of Suchitwa Mission, Pathanamthitta, News, Kerala, Inauguration, Election.

കടലാസുകള്‍ ഉപയോഗിച്ച് ചുരുളുകളായി നിര്‍മിക്കുന്ന പേനയുടെ അടി ഭാഗത്ത് ഫല വൃക്ഷത്തിന്റെയോ തണല്‍ മരത്തിന്റേയോ വിത്ത് വച്ചാണ് നിര്‍മാണം. മഷി തീര്‍ന്നാല്‍ വിത്തുള്ള ഭാഗം മണ്ണില്‍ കുത്തി നിര്‍ത്തിയാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ മുളച്ചുവരും. എട്ട് രൂപയാണ് ഒരു പേനയുടെ ചെലവ്. 4500 ഓളം പേനകളാണ് വിതരണം ചെയ്യുന്നത്.
Keywords: Seeds in pen; Pen magic of Suchitwa Mission, Pathanamthitta, News, Kerala, Inauguration, Election.
Powered by Info News For You

Comments
Post a Comment