രോഗികളുടെ അന്നം മുട്ടിക്കാനുള്ള ശ്രമം പാളിയതിന് പിന്നാലെ പുതിയ ആരോപണവുമായി യുഡിഎഫ്; പണം നല്‍കി വോട്ട് വാങ്ങുന്നുവെന്ന എന്‍ കെ പ്രേമചന്ദ്രന്റെ ആരോപണം തള്ളി എല്‍ ഡിഎഫ് സ്ഥാനാര്‍ഥി കെ എന്‍ ബാലഗോപാല്‍

കൊല്ലം: (www.kvartha.com 16.04.2019) രോഗികളുടെ അന്നം മുട്ടിക്കാനുള്ള ശ്രമം പാളിയതിന് പിന്നാലെ പുതിയ ആരോപണവുമായി കൊല്ലത്തെ യുഡിഎഫ് രംഗത്ത്. കൊല്ലം ലോക്‌സഭ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ എന്‍ ബാലഗോപാല്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നുവെന്നാണ് പുതിയ ആരോപണം. യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രനാണ് ആരോപണമുന്നയിച്ച് രംഗത്തെത്തിയത്.
 KN Balagopal, Kollam, News, Kerala, Election, LDF, KN Balagopal against N K Premachandran

അതേസമയം ആരോപണത്തെ കെ എന്‍ ബാലഗോപാല്‍ തള്ളി. പ്രേമചന്ദ്രന്റെ ആരോപണം നുണയാണെന്നും യുഡിഎഫ് പ്രവര്‍ത്തകര്‍ പോലും അദ്ദേഹത്തിന്റെ ആരോപണത്തെ വിശ്വസിക്കില്ലെന്നും ബാലഗോപാല്‍ പറഞ്ഞു. പരാജയഭീതിയിലാണ് പ്രേമചന്ദ്രന്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വോട്ടെടുപ്പാകുമ്പോള്‍ ഇതിലും വലിയ ആരോപണങ്ങള്‍ പ്രതീക്ഷിക്കുന്നതായും ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

കാഷ് ഫോര്‍ വോട്ട് ക്യാമ്പയിനാണ് കൊല്ലത്ത് എല്‍ഡിഎഫ് നടത്തുന്നതെന്നായിരുന്നു പ്രേമചന്ദ്രന്റെ ആരോപണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: KN Balagopal, Kollam, News, Kerala, Election, LDF, KN Balagopal against N K Premachandran


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?