മുതിര്‍ന്ന മാധ്യപ്രവര്‍ത്തകന്‍ പിഎം സുധാകരന്‍ അന്തരിച്ചു
കോഴിക്കോട്: (www.kvartha.com 23.04.2019) മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി എം സുധാകരന്‍ അന്തരിച്ചു. 74 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സയിലായിരുന്നു പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം.
കുവൈറ്റ് ടൈംസ്, ഒമാന്‍ ടൈംസ് എന്നീ മിഡില്‍ ഈസ്റ്റ് പ്രസിദ്ധീകരണങ്ങളില്‍ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗമായി പ്രവര്‍ത്തിച്ച സുധാകരന്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടില്‍ എഡിറ്റോറിയല്‍ വിഭാഗം ജീവനക്കാരനായിരുന്നു. ദീര്‍ഘകാലം മാതൃഭൂമിയില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള സുധാകരന്‍ മാനേജിങ് ഡയറക്ടര്‍ എംപി വീരേന്ദ്രകുമാറിന്റെ എക്‌സിക്യുട്ടീവ് അസിസ്റ്റന്റായാണ് നിലവില്‍ പ്രവര്‍ത്തിച്ചിരുന്നത്. വിവര്‍ത്തകന്‍ എന്ന നിലയിലും സുധാകരന്‍ ഏറെ പ്രശസ്തനായിരുന്നു.
താനൂര്‍ പുത്തന്‍തെരുവ് ഒഴൂര്‍ പടിഞ്ഞാറെ മഠത്തില്‍ വീട്ടില്‍ ഉച്ചയ്ക്ക് മൂന്നുമണിക്കാണ് ശവസംസ്‌കാരം.
ഭാര്യ: ചോലക്കോട്ടില്‍ രത്‌നകുമാരി. മക്കള്‍: സന്ദീപ് സുധാകര്‍ (മാധ്യമപ്രവര്‍ത്തകന്‍), സജ്‌ന സുധാകര്‍ (അധ്യാപിക). മരുമക്കള്‍: ഋതു, അഡ്വ. ബാലകൃഷ്ണന്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kozhikode, Journalist, Dead, Passed, Hospital, Senior Journalist PM Sudhakaran Passed Away.

Powered by Info News For You

Comments
Post a Comment