ഒന്നുമറിയില്ലെന്ന് മാത്രം പറഞ്ഞ് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ കരഞ്ഞ് എം കെ രാഘവന്‍; പിന്നില്‍ സിപിഎം നേതൃത്വമെന്ന്, ശബ്ദം എഡിറ്റ് ചെയ്തതാണെങ്കില്‍ എന്ത് കൊണ്ട് ക്രിമിനല്‍ കേസിന് മുതിരുന്നില്ലെന്ന ചോദ്യത്തിന് മറുപടിയില്ല

കോഴിക്കോട്: (www.kvartha.com 04.04.2019) അഞ്ച് കോടി കോഴ വാങ്ങിയെന്ന ആരോപണം ഉയര്‍ന്നുവന്ന സംഭവത്തില്‍ വിശദീകരണവുമായി എം കെ രാഘവന്‍ എംപി. ഗുരുതരമായ ആരോപണമുയര്‍ന്ന സംഭവത്തോട് വികാരധീരനായാണ് അദ്ദേഹം പ്രതികരിച്ചത്. സംഭവം കെട്ടിച്ചമച്ചതാണെന്നും പിന്നില്‍ കോഴിക്കോട്ടെ സിപിഎം നേതൃത്വമാണെന്നും അദ്ദേഹം ആരോപിച്ചു. ജയിക്കാന്‍ എന്തും ചെയ്യാവുന്ന പാര്‍ട്ടിയായി സിപിഎം മാറിയെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ദീഖടക്കമുള്ള നേതാക്കളോടൊപ്പമാണ് അദ്ദേഹം വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തത്.

ഗൂഡാലോചനയോടെ നടപ്പിലാക്കിയതാണ് ഈ സ്റ്റിംഗ് ഓപ്പറേഷനെന്നും ഇതിനുപിന്നിലുള്ള സിപിഎം നേതൃത്വത്തിന്റെ ബന്ധം പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഇനി ഇതുപോലെ അപമാനിക്കപ്പെടാന്‍ ഇടയില്ലെന്നും ആത്മഹത്യ ചെയ്യാന്‍ എനിക്കാവില്ലെന്നും വിങ്ങിപ്പൊട്ടിക്കൊണ്ട് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മദ്യത്തിനെതിരായി ശക്തമായി എതിര്‍ക്കുന്ന എം കെ രാഘവന്‍ പ്രവര്‍ത്തകര്‍ക്ക് മദ്യം നല്‍കുന്നുവെന്ന പ്രചരണം വ്യക്തിഹത്യയുടെ ഭാഗമാണെന്നും അദ്ദേഹം അങ്ങനെ ഓരിക്കലും ചെയ്യില്ലെന്നും ടി സിദ്ദീഖ് പറഞ്ഞു.

അതേസമയം ഗുരുതരമായ ആരോപണമായിട്ടും വ്യക്തമായ മറുപടി നല്‍കാന്‍ അദ്ദേഹത്തിനായിട്ടില്ല. അത് തന്റെ ശബ്ദമല്ലെന്നും എഡിറ്റ് ചെയ്ത് ചേര്‍ത്തതാണെന്നും അദ്ദേഹം പറയുമ്പോഴും അങ്ങനെയാണെങ്കില്‍ എന്ത് കൊണ്ട് ക്രിമിനല്‍ കേസിന് മുതിരുന്നില്ലെന്ന ചോദ്യത്തിന് അദ്ദേഹത്തിന് മറുപടിയില്ല. എല്ലാ ചോദ്യത്തിനും ഒന്നുമറിയില്ല എന്ന മറുപടി മാത്രമാണ് എം കെ രാഘവന്‍ നല്‍കുന്നത്. അതേസമയം സംഭവത്തില്‍ വരണാധികാരിക്കും പോലീസിനും പരാതി നല്‍കിയിട്ടുണ്ട്.

ബുധനാഴ്ച വൈകീട്ടോടെയാണ് തെലുങ്ക് ടി വി ചാനല്‍ അദ്ദേഹം അഞ്ച് കോടി കോഴ ചോദിക്കുന്നതായുള്ള റിപോര്‍ട്ട് ഒളിക്യാമറ ദൃശ്യങ്ങളടക്കം പുറത്തുവിട്ടത്. സിങ്കപ്പൂര്‍ കമ്പനിക്ക് കോഴിക്കോട് ഹോട്ടല്‍ തുടങ്ങാന്‍ 15 ഏക്കര്‍ സ്ഥലത്തിന് അഞ്ച് കോടി കോഴ ചോദിക്കുന്നതിന്റെ ഒളിക്യാമറ ദൃശ്യങ്ങളാണ് ചാനല്‍ പുറത്തുവിട്ടത്. ഈ പണം രാഘവന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് നല്‍കണമെന്നാണ് നിര്‍ദേശം. പണമായി തന്നെ നല്‍കിയാല്‍ മതിയെന്നും ഇത് തന്റെ ഡല്‍ഹി ഓഫീസിലെ സെക്രട്ടറിയെ ഏല്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞതായി ടിവി 9 പറയുന്നു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിന് 20 കോടി രൂപയാണ് തനിക്ക് ചെലവായതെന്നും പ്രവര്‍ത്തകര്‍ക്ക് മദ്യമുള്‍പ്പെടെ നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്. കാറ് പോലുള്ള മറ്റെന്തെങ്കിലും വേണോ എന്ന റിപ്പോട്ടര്‍മാരുടെ ചോദ്യത്തിന് വേണ്ട എന്നും രാഘവന്‍ വ്യക്തമാക്കുന്നുണ്ട്.


Keywords: Kerala, Kozhikode, News, Media, Bribe Scam, Politics, UDF, Politics, CPM, MK Raghavan met media on bribe issue



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?