ആര്‍.എസ്.എസിനെതിരെ പരാമര്‍ശങ്ങള്‍ വേണ്ടെന്ന് ദൂരദര്‍ശന്‍: ബിനോയ് വിശ്വം എം.പി റെക്കോഡിംഗ് വേണ്ടെന്നു വെച്ചു


(www.evisionnews.co) ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തില്‍ നിന്ന് ആര്‍.എസ്.എസിനെതിരായ ഭാഗം ദൂരദര്‍ശന്‍ ഒഴിവാക്കിയെന്ന് ആക്ഷേപം. സി.പി.ഐ നേതാവ് ബിനോയ് വിശ്വത്തിന്റെ പ്രസംഗത്തിലാണ് പ്രസാര്‍ഭാരതിയുടെ ഉള്ളടക്ക പരിശോധനാ സമിതി വെട്ടിത്തിരുത്തലുകള്‍ വരുത്തിയത്. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് ബിനോയ് വിശ്വം പറഞ്ഞു.

വംശവെറി പ്രചരിപ്പിക്കുന്ന ആര്‍.എസ്.എസ് ആശയത്തിന് അനുസരിച്ച് പ്രവര്‍ത്തിച്ച എന്‍.ഡി.എ സര്‍ക്കാര്‍ ദളിതുകളെയും ആദിവാസികളെയും പിന്നോക്കക്കാരെയും സ്ത്രീകളെയും അടിച്ചമര്‍ത്തി എന്ന് പരാമര്‍ശിക്കുന്ന ഖണ്ഡികയാണ് ബിനോയ് വിശ്വത്തിന്റെ പ്രസംഗത്തില്‍ നിന്ന് നീക്കിയത്. വിവിധ ജാതി, മത വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷത്തിന് കാരണമാകും. സ്ഥിരീകരിക്കാത്ത ആരോപണങ്ങള്‍ ഉന്നയിക്കല്‍ പെരുമാറ്റ ചട്ടലംഘനമാണ് തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?